Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍

നോട്ട് നിരോധനസമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ ചുമതലയിയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ വന്നതിനെക്കുറിച്ചാണ് അന്വേഷണം ആവശ്യപ്പെടുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കില്‍ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധനസമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ ചുമതലയിയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ വന്നതിനെക്കുറിച്ചാണ് അന്വേഷണം ആവശ്യപ്പെടുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതില്‍ അഞ്ചുകോടി രൂപ പിന്നീട് മുന്‍മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ മേല്‍പ്പാലം അഴിമതിയില്‍ വി കെ ഇബ്രാഹിം കുഞ്ഞിനെതിരേ അന്വഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ ഇക്കാര്യംകൂടി അന്വേഷിക്കാന്‍ തയ്യാറാണെന്നുമാണ് വിജിലന്‍സിന്റെ നിലപാട്.

അതേസമയം, ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി തേടി വിജിലന്‍സ് നല്‍കിയ കത്തില്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തില്ല. ഇതോടെ വി കെ ഇബ്രാഹിംകുഞ്ഞിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അടക്കമുള്ള വിശദമായ അന്വേഷണം നടത്താന്‍ ഇതുവരെ വിജിലന്‍സിന് കഴിയാത്ത സ്ഥിതിയാണ്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച് കരാര്‍ കമ്പനിക്ക് മുന്‍കൂറായി 8.25 കോടിരൂപ അനുവദിച്ചതിലെ ഗൂഡാലോചനയില്‍ മുന്‍മന്ത്രിക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ടി ഒ സൂരജ് നല്‍കിയ മൊഴികളിലും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഓഫിസിലെ റെയ്ഡില്‍നിന്ന് ലഭിച്ച രേഖകളിലും ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it