Kerala

പാലക്കാട് ബിജെപി-സിപിഎം സംഘര്‍ഷം; ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

സുഹൃത്തിൻ്റെ വീട്ടു മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്ന അനുവിനെ ബൈക്കിലെത്തിയ ആർഎസ്‌എസ്‌ പ്രവർത്തകർ വെട്ടുകയായിരുന്നു.

പാലക്കാട് ബിജെപി-സിപിഎം സംഘര്‍ഷം; ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു
X

പാലക്കാട്: പുതുശ്ശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം. ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പുതുശ്ശേരി മേഖലാ കമ്മിറ്റി അം​ഗം അനുവിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ഫ്‌ലക്‌സ് കീറിയതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡിവൈഎഫ്ഐ നീലിക്കാട്‌ യൂനിറ്റ് പ്രസിഡൻ്റും സിപിഐ എം മലയങ്കാവ് ബ്രാഞ്ച് അംഗവുമാണ് അനു. തിങ്കളാഴ്‌ച‌‌ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

സുഹൃത്തിൻ്റെ വീട്ടു മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്ന അനുവിനെ ബൈക്കിലെത്തിയ ആർഎസ്‌എസ്‌ പ്രവർത്തകർ വെട്ടുകയായിരുന്നു. കൈ കൊണ്ട്‌ തടയാൻ ശ്രമിച്ച അനുവിന്റെ കൈയ്യിലും ചെവിയിലും ഗുരുതരമായി പരിക്കേറ്റു. വാൾ തിരിച്ച് പിടിച്ച്‌ അനുവിന്റെ കാലിൽ അടിച്ചും പരിക്കേൽപ്പിച്ച സംഘം പ്രദേശത്ത്‌ ഭീതി പരത്തി രക്ഷപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it