Kerala

പാലക്കാട് 31 പേര്‍ക്ക് കൊവിഡ്; നാലുവയസുകാരിക്കും ആത്മഹത്യചെയ്ത കുനിശ്ശേരി സ്വദേശിക്കും രോഗബാധ

യുഎഇയില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. ജില്ലയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് 31 പേര്‍ക്ക് കൊവിഡ്; നാലുവയസുകാരിക്കും ആത്മഹത്യചെയ്ത കുനിശ്ശേരി സ്വദേശിക്കും രോഗബാധ
X

പാലക്കാട്: ജില്ലയില്‍ ഇന്ന് നാലുവയസ്സുകാരിക്ക് ഉള്‍പ്പെടെ 31 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. ജില്ലയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് രോഗബാധയുണ്ടായ ഉറവിടം വ്യക്തമല്ല. സൗദിയില്‍നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിയവെ ജൂലൈ 14ന് ആത്മഹത്യചെയ്ത കുനിശ്ശേരി സ്വദേശിക്കും (40, പുരുഷന്‍) സാംപിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. മരണശേഷം സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ഒരു കാരാകുറിശ്ശി സ്വദേശിക്കും (34, പുരുഷന്‍) ആന്റിജന്‍ ടെസ്റ്റിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗബാധയുണ്ടായ ഉറവിടം വ്യക്തമല്ല. ഇദ്ദേഹം ഒരു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 247 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നുപേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും ചികില്‍സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഖത്തര്‍- 3

കൊപ്പം സ്വദേശി (19, പുരുഷന്‍)

പട്ടാമ്പി സ്വദേശികള്‍ (34, 29 പുരുഷന്‍മാര്‍)

യുഎഇ- 15

പട്ടിത്തറ സ്വദേശി (36, പുരുഷന്‍)

പട്ടാമ്പി സ്വദേശികള്‍ (49, 22, സ്ത്രീകള്‍, 4 പെണ്‍കുട്ടി, 62, 40 പുരുഷന്‍മാര്‍)

കിഴക്കഞ്ചേരി സ്വദേശി (28, പുരുഷന്‍)

ചിറ്റിലഞ്ചേരി സ്വദേശി (30, പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശി (35, 55, പുരുഷന്‍)

വിളയൂര്‍ സ്വദേശി (47, 41, പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (41, പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി (24, പുരുഷന്‍)

ചാലിശ്ശേരി സ്വദേശി (29, പുരുഷന്‍)

തമിഴ്‌നാട്- 4

കൊപ്പം സ്വദേശി (53, പുരുഷന്‍)

മുതുതല സ്വദേശി (33, പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (59, പുരുഷന്‍)

നെന്മാറ സ്വദേശി (36, പുരുഷന്‍). ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

സൗദി- 4

ഷൊര്‍ണൂര്‍ സ്വദേശി (24, പുരുഷന്‍)

കൊപ്പം സ്വദേശി (56, പുരുഷന്‍)

മുതുതല സ്വദേശി (51, പുരുഷന്‍)

കാഞ്ഞിരപ്പുഴ സ്വദേശി (22, സ്ത്രീ). ഇവര്‍ക്ക് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കുവൈത്ത്- 1

പട്ടിത്തറ സ്വദേശി (29, പുരുഷന്‍)

കര്‍ണാടക- 1

പരുതൂര്‍ സ്വദേശി (44, പുരുഷന്‍)

ബീഹാര്‍- 1

കൊഴിഞ്ഞാമ്പാറയില്‍ താമസമുള്ള ബിഹാര്‍ സ്വദേശി (30, പുരുഷന്‍) ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it