ഹാമര്‍ തലയില്‍ പതിച്ച് അപകടം: അന്വേഷണത്തിന് അത്ലറ്റിക് അസോസിയേഷന് അഞ്ചംഗ സമതിയെ നിയോഗിച്ചു
അഫീല്‍ ജോണ്സണ് സംസ്ഥാന അത്ലറ്റിക് അസോസിയേഷന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. അപകടത്തെ തുടര്‍ന്ന് പാലായില്‍ മാറ്റിവെച്ച ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ തിരുവനന്തപുരത്ത് 15ന് മുന്‍പായി നടത്താന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായം തേടാനും യോഗം തീരുമാനിച്ചു
കൊച്ചി: പാലായില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ച് ഗുരുതരമായി പരുക്കേറ്റ അഫീല്‍ ജോണ്സണ്സംസ്ഥാന അത്ലറ്റിക് അസോസിയേഷന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന് യോഗത്തിന്റേതാണ് തീരുമാനം. അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയെയും നിയോഗിച്ചു.
അപകടത്തെ തുടര്‍ന്ന് പാലായില്‍ മാറ്റിവെച്ച ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ തിരുവനന്തപുരത്ത് 15ന് മുന്‍പായി നടത്താന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായം തേടാനും യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് സ്പോര്‍ട്സ് കൗണ്‍സിലിനും മത്സരങ്ങള്‍ നടത്താന്‍ സ്റ്റേഡിയത്തിനായി തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം അധികൃതര്‍ക്കും കത്ത് നല്‍കും. ഹാമര്‍ പതിച്ച് തലയോട്ടി തകര്‍ന്ന് തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ അഫീല്‍ ജോണ്‍സണിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് വിധേയനായ അഫീല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
RELATED STORIES
ഹജ്ജ് തീര്‍ഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനയില്‍ മരണപ്പെട്ടു
15 Jun 2024 7:11 AM GMTചെന്നൈ- മംഗളൂരു മെയിലിൽനിന്ന് പിടിച്ചെടുത്തത് 46 കിലോ കഞ്ചാവ്;...
15 Jun 2024 7:07 AM GMTമാറ്റമില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്; വെള്ളിയാഴ്ചയും വൈകി
15 Jun 2024 7:04 AM GMTതാമരശ്ശേരി ചുരം എട്ടാം വളവിൽ മരം കയറ്റിവന്ന ലോറി മറിഞ്ഞു
15 Jun 2024 7:02 AM GMTസത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ ബിജെപി സർക്കാർ യുവതലമുറയുടെ സ്വപ്നങ്ങൾ...
15 Jun 2024 5:51 AM GMTഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; വൃദ്ധദമ്പതികൾ...
15 Jun 2024 5:49 AM GMT