Kerala

പാലായുടെ വിധി ഇന്നറിയാം; ഇരുമുന്നണികള്‍ക്കും പ്രതീക്ഷ

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. അവസാനനിമിഷത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. പാലായില്‍ യുഡിഎഫ് ബിജെപി വോട്ടു കച്ചവടമെന്ന ഇടതു ആരോപണമണ് വോട്ടെണ്ണല്‍ തലേന്ന് പാലായില്‍ മുഴങ്ങനില്‍ക്കുന്നത്.

പാലായുടെ വിധി ഇന്നറിയാം; ഇരുമുന്നണികള്‍ക്കും പ്രതീക്ഷ
X

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. അവസാനനിമിഷത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. പാലായില്‍ യുഡിഎഫ് ബിജെപി വോട്ടു കച്ചവടമെന്ന ഇടതു ആരോപണമണ് വോട്ടെണ്ണല്‍ തലേന്ന് പാലായില്‍ മുഴങ്ങനില്‍ക്കുന്നത്.

പാലായില്‍ 176 ബൂത്തുകളിലായി പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. പാലാ കാര്‍മല്‍ പബ്ലിക്ക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടും എണ്ണും. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്.

എട്ടരയോടെ ആദ്യഫലസൂചനകള്‍ വരുമെന്നാണു പ്രതീക്ഷിക്കുന്നത്. പത്തു മണിയോടെ വോട്ടണ്ണല്‍ പൂര്‍ത്തിയാകും. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന യുഡിഎഫ് വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ നിയുക്ത എംഎല്‍എയായി വിശേഷിപ്പിച്ചും വിജയാഘോഷ പരിപാടികള്‍ അറിയിച്ചും യുഡിഎഫ് വാര്‍ത്താക്കുറിപ്പിറക്കുക വരെ ചെയ്തു. ഫലത്തെക്കുറിച്ച് ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം ഇന്ന് രാവിലെ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനാവുമെന്ന് ഇടതു സ്ഥാനാര്‍ഥി മാണി സി കാപ്പനും പ്രതീക്ഷ പ്രകടിപ്പിച്ചു.

ബിജെപി അച്ചടക്ക നടപടിയെടുത്ത പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കിയാണ് പാലായില്‍ യുഡിഎഫ് ബിജെപി വോട്ടുകച്ചവട ആരോപണം ഇടതു മുന്നണി ഉയര്‍ത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി കേരളകോണ്‍ഗ്രസ് ഉന്നത നേതാവിന്റെ വീട്ടില്‍ പാതിരാത്രിയെത്തി കച്ചവടം ഉറപ്പിച്ചുവെന്നാണ് ബിജെപി പ്രാദേശിക നേതാവിന്റെ ആരോപണം.

ശബരിമല പ്രചാരണത്തില്‍ ഉയര്‍ത്തിയില്ലെങ്കിലും വിഷയം പാലായില്‍ ചര്‍ച്ചയായെന്നാണ് സിപിഎം വിലയിരുത്തല്‍. സാമുദായിക ഘടകങ്ങള്‍ പൂര്‍ണമായും തങ്ങള്‍ക്ക് ലഭിക്കില്ലെന്നും ഇടതു ക്യാംപ് കണക്കു കൂട്ടുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ കിട്ടിയ വോട്ടില്‍ കുറവുണ്ടാകില്ലെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

Next Story

RELATED STORIES

Share it