പാലാ കാംപസ് കൊലപാതകം: നിഥിനാ മോളുടെ അമ്മയെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വനിതാ കമ്മീഷന്‍

കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കൊലപ്പെടുത്തിയ കോട്ടയം തലയോലപ്പറമ്പ് കുറുന്തറയില്‍ നിഥിനാ മോളുടെ അമ്മ ബിന്ദുവിനെ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവിയും കമ്മീഷനംഗം ഇ എം രാധയും സന്ദര്‍ശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തുറുവേലിക്കുന്നിലെ വീട്ടിലെത്തിയ ഇരുവരും ബിന്ദുവിനെ ആശ്വസിപ്പിച്ചു.
മുക്കാല്‍ മണിക്കൂറോളം ബിന്ദുവിനും ബന്ധുക്കള്‍ക്കുമൊപ്പം ചെലവഴിച്ചു. പ്രതിക്കെതിരേയുള്ള നിയമനടപടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിന്ദുവിന് ഉറപ്പുനല്‍കി. ജീവിതകാലത്തുടനീളം പറഞ്ഞാല്‍ തീരാത്ത അത്ര വേദനയാണ് ബിന്ദു പങ്കുവയ്ക്കുന്നതെന്നും ആ അമ്മയുടെ പ്രതീക്ഷയുടെ മുഖമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
നിഷ്ഠൂരമായ രീതിയിലുള്ള കൊലപാതകമാണ് നടന്നതെന്നും പ്രതിക്കെതിരേയുള്ള നിയമനടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ബിന്ദുവിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഡ്വ.പി സതീദേവി പറഞ്ഞു. ടി വി പുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, ചങ്ങനാശ്ശേരി നഗരസഭ മുന്‍ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവരും സന്നിഹിതരായിരുന്നു.
RELATED STORIES
റെയ്ഡിനു പിന്നാലെ ന്യൂസ്ക്ലിക്ക് എഡിറ്ററും എച്ച്ആര്‍ മേധാവിയും...
3 Oct 2023 5:04 PM GMTഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്;...
3 Oct 2023 5:45 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT