Kerala

പി കെ ശ്രീമതി എംപിയുടെ പ്രസംഗത്തിനെതിരെ ഹരജി; സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി

കേരള അയ്യപ്പ ഡിവോട്ടി ഫോറം പ്രസിഡന്റ് ആര്‍ എം രാജസിംഗ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.പോലിസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു.

പി കെ ശ്രീമതി എംപിയുടെ  പ്രസംഗത്തിനെതിരെ ഹരജി; സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: ശബരിമലയ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു പി കെ ശ്രീമതി എം.പിയുടെ പ്രസംഗത്തിനെതിരെ പരാതി നല്‍കിയിട്ടും തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി. ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ നിര്‍ദ്ദേശം നല്‍കി. കേരള അയ്യപ്പ ഡിവോട്ടി ഫോറം പ്രസിഡന്റ് ആര്‍ എം രാജസിംഗ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പോലിസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു. നിയമോപദേശം തേടി നടപടി സ്വീകരിക്കാമെന്നു മറുപടി നല്‍കി പോലിസ് പറഞ്ഞയയ്ക്കുകയാണെന്നും ഹരജിക്കാന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it