പി കെ ശശി വീണ്ടും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക്
സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലാണ് ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ധാരണയായത്.

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലാണ് ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ധാരണയായത്. പി കെ ശശിയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശ സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
ഡിവൈഎഫ്‌ഐയിലെ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 2018 നവംബറിലാണ് പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിത അംഗത്വത്തില്‍നിന്ന് സംസ്ഥാന സമിതി സസ്‌പെന്റ് ചെയ്തത്. എ കെ ബാലനും പി കെ ശ്രീമതിയും അടങ്ങുന്ന കമ്മീഷന്‍ പരാതി അന്വേഷിക്കുകയും തീവ്രത കുറഞ്ഞ വിഷയമാണെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആറുമാസത്തെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് 2019 സപ്തംബറിലാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.
RELATED STORIES
എസ്സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംരംഭകത്വ പരിശീലനം
26 May 2022 11:19 AM GMTചരിത്രകാരന് പ്രൊഫ. എന്‍ കെ മുസ്തഫാ കമാല്‍ പാഷ നിര്യാതനായി
26 May 2022 10:51 AM GMTവിജയ് ബാബുവിനെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടെന്ന് കൊച്ചി...
26 May 2022 10:37 AM GMTനവാസിന്റെ അറസ്റ്റ്: പോലിസിന്റെ റിമാന്റ് റിപോര്‍ട്ട് വര്‍ഗീയതയും...
26 May 2022 10:33 AM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMT'രാമരാജ്യം വന്നാല്‍ ഉര്‍ദുഭാഷ നിരോധിക്കും'
26 May 2022 10:20 AM GMT