Kerala

കോതമംഗലം പള്ളിക്കേസ്: എറണാകുളം ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കലക്ടര്‍ ഗൗരവത്തോടെ കാര്യങ്ങള്‍ കാണുന്നില്ലെന്നും കോടതി

ഭീഷണിക്കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയെന്ന് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍.കേസുമായി ബന്ധപ്പെട്ട്് എറണാകുളം ജില്ലാ കലക്ടര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.കോടതിവിധി നടപ്പാക്കാത്തതിനെതുടര്‍ന്ന് കോടതിയുടെ പരിഗണനയിലുള്ള കോടതിയലക്ഷ്യ ഹരജിയില്‍ നേരിട്ട് ഹാജരാകണമെന്ന് കലക്ടര്‍ക്ക് ഹൈക്കോടതി മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ച സമയത്ത് കലക്ടറും സ്റ്റേറ്റ് അറ്റോര്‍ണിയും ഹാജരാവാത്തതിനെതുടര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ കലക്ടര്‍ ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചു

കോതമംഗലം പള്ളിക്കേസ്: എറണാകുളം ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കലക്ടര്‍ ഗൗരവത്തോടെ കാര്യങ്ങള്‍ കാണുന്നില്ലെന്നും കോടതി
X

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കലക്ടര്‍ ഗൗരവത്തോടെ കാര്യങ്ങള്‍ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഉത്തരവിട്ടാല്‍ തന്നെ ജീവനോടെ കത്തിക്കും എന്ന് ഭീഷണികത്ത് ലഭിച്ചുവെന്നും ഇത് രജിസ്ട്രാര്‍ക്കു കൈമാറിയിട്ടുണ്ടെന്നും ജസ്റ്റിസ് സുരേഷ്‌കുമാര്‍ പറഞ്ഞു. കോടതിവിധി നടപ്പാക്കാത്തതിനെതുടര്‍ന്ന് കോടതിയുടെ പരിഗണനയിലുള്ള കോടതിയലക്ഷ്യ ഹരജിയില്‍ നേരിട്ട് ഹാജരാകണമെന്ന് കലക്ടര്‍ക്ക് ഹൈക്കോടതി മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ച സമയത്ത് കലക്ടറും സ്റ്റേറ്റ് അറ്റോര്‍ണിയും ഹാജരാവാത്തതിനെതുടര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ കലക്ടര്‍ ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചു.

കലക്ടറുടെ ഇഷ്ടപ്രകാരമല്ല കോടതിയില്‍ ഹാജരാവേണ്ടതെന്നും കലക്ടറെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ വ്യക്തമാക്കി. കലക്ടര്‍ ഗൗരവത്തോടെ കാര്യങ്ങള്‍ കാണുന്നില്ല എന്ന് കോടതി പറഞ്ഞു. കോടതി അലക്ഷ്യ നടപടിയുടെ അനന്തര ഫലത്തെ കുറിച്ചു ബോധവാനാണോ എന്ന് കോടതി ആരാഞ്ഞു. ഇത് രാജ്യത്തിന്റെ നിയമം ആണ്. കോടതിക്ക് മറ്റൊന്നും ചെയ്യാന്‍ ഇല്ല.വിധി നടപ്പാക്കാതെ കോടതിയെ അപമാനിക്കുന്നു. ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ല എങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇതേതുടര്‍ന്ന് 1.45 ന് കേസ് പരിഗണിക്കുമ്പോള്‍ കലക്ടറെ ഹാജരാക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല.

ഈ കേസുമായി ബന്ധപ്പെട്ട് പറയാനുള്ളതൊക്കെ അഞ്ച് മിനിറ്റിനുള്ളില്‍ ബോധിപ്പിക്കണമെന്നും മാറി നില്‍ക്കാനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി വ്യക്തമാക്കി. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം കലക്ടര്‍ ഹാജരായി.കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ സാങ്കേതിക പിഴവുകള്‍ കോടതി ചൂണ്ടിക്കാട്ടി. പിഴവുകള്‍ പരിഹരിച്ച് സര്‍ക്കാരിന്റെ പുതുക്കിയ ഹരജി നാളെ പരിഗണിക്കും.കോതമംഗലം ചെറിയ പള്ളി കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുന്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍നിന്നു ഹൈക്കോടതിയിലെ 2 ഡിവിഷന്‍ ബെഞ്ചുകള്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ഇതോടെയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിച്ചത്.

Next Story

RELATED STORIES

Share it