ആരാധനയക്ക് പോലീസ് സംരക്ഷണം; ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി
കോട്ടപ്പടി സെന്റ.ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ യാക്കോബായ വൈദികര്‍ക്ക് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തി

കൊച്ചി: പിറവം,കട്ടച്ചിറ, വരിക്കോലി സെന്റ്. മേരീസ് പളളികളില്‍ ആരാധനയക്ക് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹരജികളില്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വാദം തുടങ്ങി. ഹൈക്കോടതിയിലെ നാലു ബഞ്ചുകള്‍ ഒഴിവായ കേസിലാണ് പുതിയ ബെഞ്ച് ഇന്നലെ മുതല്‍ വാദം കേട്ട് തുടങ്ങിയത്. മലങ്കര സഭയിലെ പള്ളികള്‍ 1934 ലെ ഭരണ ഘടന പ്രകാരം ഭരിക്കപ്പെടണമെന്നും പളളികളില്‍ സമാന്തര ഭരണം പാടില്ലെന്നും സുപ്രിം കോടതി ഉത്തരവ് രാജ്യത്തെ നിയമമാണെന്നും എല്ലാ അധികാരികളും ഈ ഉത്തരവ് നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും ഹരിഭാഗത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ വാദിച്ചു. കേസില്‍ വാദം തുടരും. അതേ സമയംകോട്ടപ്പടി സെന്റ.ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ യാക്കോബായ വൈദികര്‍ക്ക് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തി.സുപ്രിം കോടതി വിധി ഈ പളളിയില്‍ ബാധകമാണെന്ന് ജസ്റ്റിസ് എ ഹരിപ്രസാദ് വ്യക്തമാക്കി.ട്രസ്റ്റ് നിയമത്തിന്റെ വ്യവസ്ഥകള്‍ പള്ളിക്ക്് ബാധകമാക്കണമെന്ന ആവശ്യം തള്ള്ിയാണ് കോടതി നടപടി. കോതമംഗലം ചെറിയ പള്ളിക്കേസില്‍ കോടതി നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT