പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ആരാധന: യാക്കോബായ- ഓര്‍ത്തഡോക് സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി; പോലീസ് ഇടപെട്ട് 23 വരെ ആരാധന നടത്തുന്നത് തടഞ്ഞു
.പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി വേണുവിന്റെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലാണ് തീരുമാനം.23 നുളളില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്.

കൊച്ചി: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ആരാധന നടത്താനുള്ള അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ തര്‍ക്കപരിഹാരമെന്നോണം 23 വരെ ആരാധന നടത്തുന്നത് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായി.പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി വേണുവിന്റെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലാണ് തീരുമാനം.23 നുളളില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്.സമയ ക്രമം അനുസരിച്ചാണ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധനനടത്താന്‍ അനുമതി നല്‍കിയിരുന്നത്. രാവിലെ ആറു മുതല്‍ 8.30 വരെയാണ് ഇവര്‍ക്ക് ആരാധന നടത്താന്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പളളിയില്‍ ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് മുഴുവന്‍ സമയവും ആരാധന നടത്താമെന്ന് കഴിഞ്ഞ ദിവസം മുന്‍സിഫ് കോടതി വിധിച്ചിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ദിവസം രാവിലെ പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അമ്പതോളം വരുന്ന ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലേക്കെത്തിയെങ്കിലും യാക്കോബായ വിഭാഗം ഗേറ്റ് അടച്ച് ഇവരെ തടയുകയായിരുന്നു. ഇതിനു ശേഷം യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിക്കകത്തും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പള്ളിക്കു പുറത്തും തമ്പടിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയും ഓര്‍ത്തഡോക്‌സ് വിഭാഗം ആരാധന നടത്താന്‍ എത്തിയെങ്കിലും യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിക്കത്ത് നേരത്തെ തന്നെ പ്രവേശിച്ചിരുന്നതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രവേശിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തങ്ങള്‍ക്ക് ആരാധന നടത്താന്‍ സൗകര്യമൊരുക്കി നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും ക്രമസധാന പ്രശ്‌നം ചൂണ്ടികാട്ടി പോലീസ് ആവശ്യം നിരസിച്ചു ഇതോടെ പള്ളിയുടെ ഗേറ്റ് പുറത്ത് നിന്നും ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ താഴിട്ടു പൂട്ടി.തുടര്‍ന്ന് തഹസീല്‍ദാര്‍ ഇടപെട്ട്് ചര്‍ച്ച നടത്തിയെങ്കിലും ഇരു കൂട്ടരും നിലപാടില്‍ ഉറച്ചു നിന്നു.സംഭവം കൂടുതല്‍ വഷളാകുമെന്ന സ്ഥിതിയിലെത്തിയതോടെയാണ് പോലീസ് ഇടപെട്ട് ഇരു വിഭാഗമായും ചര്‍ച്ച നടത്തി 23 വരെ ആരാധന നടത്തുന്നത് നിര്‍ത്തിവെയക്കാന്‍ നിര്‍ദേശിച്ചത്.
RELATED STORIES
ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMTകിരീട ഫേവററ്റുകള്‍ വീണു; ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്
22 Jan 2023 5:30 PM GMT