മാര്‍ ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു
സംസ്‌കാരം ബുധനാഴ്ച ഒരുമണിക്ക് ആലുവയിലെ വസതിയില്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കതോലിക്ക ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിക്കും.തുടര്‍ന്ന് വൈകുന്നേരം 4.30 ന് തൃക്കുന്നത്ത് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും

കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ സീനിയര്‍ കോര്‍ എപ്പിസ്‌കോപ്പയും പ്രഗത്ഭ വാഗ്മിയും അഡ്മിനിസ്ട്രേറ്ററും കേരള മദ്യനിരോധന സമിതിയുടെ പ്രസിഡന്റുമായിരുന്ന മാര്‍ ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ (74) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഒരുമണിക്ക് ആലുവയിലെ വസതിയില്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കതോലിക്ക ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിക്കും.തുടര്‍ന്ന് വൈകുന്നേരം 4.30 ന് തൃക്കുന്നത്ത് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
1970 മുതല്‍ നാലു പതിറ്റാണ്ടോളം ആലുവ തൃക്കുന്നത്ത് സെമിനാരിയുടെ മാനേജര്‍, വികാരി എന്നീ തസ്തികളില്‍ സേവനമനുഷ്ഠിച്ചു. ആ കാലയളവില്‍ മലങ്കരസഭ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന കോര്‍ എപ്പിസ്‌കോപ്പ. മുപ്പത് വര്‍ഷം സഭാ വര്‍ക്കിംഗ് കമ്മിറ്റി, അങ്കമാലി മെത്രാസന സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കളമശ്ശേരി സെന്റ് ജോര്‍ജ്, ചാത്തമറ്റം സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ്, എലൂര്‍ സെന്റ് ഗ്രിഗോറിയസ് , ആലുവ സെന്റ് തോമസ് കോളേജ് ഹില്‍, ബേത്തലഹേം ദയറ എന്നീ ദേവലായങ്ങളിലും വികാരിയായിരുന്നു കോര്‍ എപ്പിസ്‌കോപ്പ ജേക്കബ് മണ്ണാറപ്രായില്‍
കേരള ബ്ലൈന്റ് സ്‌കൂള്‍ സൊസൈറ്റി വര്‍ക്കിംഗ് കമ്മറ്റി പ്രസിഡന്റ്, ആലുവ വൈഎംസിഎ. പ്രസിഡന്റ്, എറണാകുളം സബ് റീജ്യണല്‍ ചെയര്‍മാന്‍, സൗത്ത് വെസ്റ്റ് ഇന്ത്യ റീജ്യണല്‍ വൈസ് ചെയര്‍മാന്‍, ട്രഷറര്‍, വൈഎംസിഎ നാഷണല്‍ ബോര്‍ഡ് മെമ്പര്‍, മലങ്കര സഭ കോര്‍പറേറ്റ് കോളജ് ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, സ്റ്റാഫ് സെക്ഷന്‍ കമ്മിറ്റി മെമ്പര്‍, കോര്‍പറേറ്റ് സ്‌കൂള്‍ ഗവണിംഗ് ബോര്‍ഡ് മെമ്പര്‍, മാര്‍ അത്തനേഷ്യസ് ഹൈസ്‌ക്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, മലങ്കര അസോസിയേഷന്‍ ട്രിബ്യൂണല്‍ മെമ്പര്‍, റൂള്‍ കമ്മറ്റി മെമ്പര്‍, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, ബൈബിള്‍ സൊസൈറ്റി പ്രസിഡന്റ്, കേരള ശാന്തി സമിതി വൈസ് പ്രസിഡന്റ്, മതസൗഹാര്‍ത വേദി ജനറല്‍ സെക്രട്ടറി, യൂനിയന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ച സേവനത്തിന് പരി. ബസേലിയോസ് മാത്യൂസ് പ്രഥമന്‍ കാതോലിക കോര്‍എപ്പിസ്‌കോപ്പയെ മുദ്രാമോതിരം നല്‍കി ആധരിച്ചിട്ടുണ്ട്. സാമൂഹിക സാമൂദായിക മേഖലകളിലെ വിശിഷ്ട സേവനങ്ങളുടെ അംഗീകാരമായി ഗ്രാന്റ് ഷെവിലിയാര്‍ ജസ്റ്റീസ് വിതയത്തില്‍ അവാര്‍ഡ്, സദ്സേവാ അവാര്‍ഡ്, സേവന രക്ന അവാര്‍ഡ്, മാര്‍ തൊയോഫിലോസ് അവാര്‍ഡ്, ജസ്റ്റീസ് കെ.പി.രാധാകൃഷ്ണന്‍ അവാര്‍ഡ്, മാനവശ്രീ അവാര്‍ഡ്, സൗഹൃദ രക്നം അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ പെരുമ്പാവൂര്‍ തെക്കേവീട്ടില്‍ ലീലാമ്മ (നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹൈസ്‌ക്കൂള്‍ റിട്ടയേഡ് അധ്യാപിക). ലിജോ മണ്ണാറപ്രായില്‍ (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് കൊച്ചി) സിജോ ജേക്കബ് (ഇന്‍ഫോസിസ് തിരുവനന്തപുരം)
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT