Kerala

സംഘപരിവാര അജണ്ടയില്‍ കേരളത്തിലെ ക്രിസ്ത്യന്‍-മുസ് ലിം വിഭാഗങ്ങള്‍ പെട്ടു പോകരുത്: പ്രതിപക്ഷ നേതാവ്

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ് ലിം വിഭാഗീയതയ്ക്ക് വേണ്ടി ശ്രമം നടക്കുന്നുണ്ട്.സംഘപരിവാര്‍ അജണ്ട ഇതിനു പിന്നിലുണ്ട്.സമൂഹമാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും.ഈ അക്കൗണ്ടുകള്‍ പലതം കൈകാര്യം ചെയ്യുന്നത് സംഘപരിവാറാണെന്നും വി ഡി സതീശന്‍ ആരോപിച്ചു

സംഘപരിവാര അജണ്ടയില്‍ കേരളത്തിലെ ക്രിസ്ത്യന്‍-മുസ് ലിം വിഭാഗങ്ങള്‍ പെട്ടു പോകരുത്: പ്രതിപക്ഷ നേതാവ്
X

കൊച്ചി: സംഘപരിവാര അജണ്ടയില്‍ കേരളത്തിലെ ക്രിസ്ത്യന്‍-മുസ് ലിം വിഭാഗങ്ങള്‍ പെട്ടുപോകരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ക്രിസ്ത്യന്‍-മുസ് ലിം വിഭാഗീയതയ്ക്ക് വേണ്ടി ശ്രമം നടക്കുന്നുണ്ട്.സംഘപരിവാര്‍ അജണ്ട ഇതിനു പിന്നിലുണ്ട്.സമൂഹമാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും.ഈ അക്കൗണ്ടുകള്‍ പലതം കൈകാര്യം ചെയ്യുന്നത് സംഘപരിവാറാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സമുദായ മൈത്രി തകര്‍ക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ വന്നപ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയതും എതിര്‍ക്കപ്പെടേണ്ടതാണ്.ഈ വിഷയം ഏറ്റുപിടിച്ച് താഴേത്തട്ടിലേക്ക് കൊണ്ടുപോകരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.പരസ്പരം ഉള്ള ചെളിവാരിയെറിയലും നിയന്ത്രണം വിട്ടുള്ള പെരുമാറ്റവും സംസാരവും പ്രകടനവും എല്ലാം അവസാനിപ്പിക്കണം.കേരളത്തില്‍ മതസൗഹാര്‍ദ്ദവും മതമൈത്രിയും നിലനില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

കേരളത്തിന് നല്ല പൈതൃകവും പാരമ്പര്യവും ഉണ്ട്.അത് ചിന്നഭിന്നമായി പോകാന്‍ അനുവദിക്കില്ല. മുതിര്‍ന്ന ആളുകളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടുകളും മാധ്യമങ്ങളും ശ്രദ്ധ ചെലുത്തണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.വഷളാക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് കുഴുപ്പമുണ്ടാക്കാന്‍ വീണു കിട്ടയ അവസരമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തി അത് പരിശോധിച്ച് പരിഹരിക്കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it