Kerala

മുഖ്യമന്ത്രി തൻ്റെ സർക്കാരിൻ്റെ പരാജയം മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നു: ചെന്നിത്തല

സ്വ​ന്തം ഇ​ര​ട്ട മു​ഖം മ​റ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​മാ​യെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

മുഖ്യമന്ത്രി തൻ്റെ സർക്കാരിൻ്റെ പരാജയം മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നു: ചെന്നിത്തല
X

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ത​ന്‍റെ സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യം മ​റ്റൊ​രാ​ളു​ടെ ചു​മ​ലി​ൽ കെ​ട്ടി​വ​യ്ക്കു​ക​യാ​ണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ​ർ​ക്കാ​രി​ന്‍റെ കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ളിയെന്നും അദ്ദേഹം പറഞ്ഞു. കൊവി​ഡ് വ്യാ​പ​നം ഏ​തു വി​ധേ​ന​യും വ​ലി​യ തോ​തി​ലാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ന്ന് പ്ര​തി​പ​ക്ഷ​ത്തെ വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രിക്ക് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല മ​റു​പ​ടി ന​ൽ​കി​യ​ത്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം കൊ​ണ്ടാ​ണ് കൊ​വി​ഡ് പ​ക​രു​ന്ന​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ രാ​വി​ലെ പ​റ​ഞ്ഞ​തി​ന് ഘ​ട​ക​വി​രു​ദ്ധ​മാ​യി വൈ​കു​ന്നേ​രം മുഖ്യമന്ത്രി പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തി. രാ​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വൈ​കു​ന്നേ​രം പ്ര​തി​പ​ക്ഷ​ത്തെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്.

പ്ര​തി​പ​ക്ഷം സ​മ​രം ചെ​യ്ത​തു​കൊ​ണ്ടാ​ണ് രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ​തെ​ന്ന ധ്വ​നി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​ന് ഇ​ര​ട്ട മു​ഖ​മാ​ണെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ൽ ഒ​രു ക​ഴി​വു​മി​ല്ലാ​ത്ത ഒ​രാ​ൾ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം മ​റ്റൊ​രാ​ളു​ടെ ചു​മ​ലി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​താ​ണ് ഇ​ന്ന​ലെ ക​ണ്ട​ത്. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ രം​ഗ​ത്തു​ണ്ടാ​യ പു​രോ​ഗ​തി​യു​ടെ നേ​ട്ടം എ​ല്ലാ സ​ർ​ക്കാ​രു​ക​ൾ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. പ്ര​തി​പ​ക്ഷ​ നേ​താ​വി​ന് ഇ​ര​ട്ട​മു​ഖ​മാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സ്വ​ന്തം ഇ​ര​ട്ട മു​ഖം മ​റ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​മാ​യെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Next Story

RELATED STORIES

Share it