Kerala

ഗവർണർക്കെതിരായ പ്രമേയം; നിയമസാധുതയുണ്ടെന്ന് സ്പീക്കർ

വി​ഷ​യം സ​ഭ​യി​ൽ ച​ർ​ച്ച​ചെ​യ്യ​ണോ എ​ന്ന് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നി​ക്കും.

ഗവർണർക്കെതിരായ പ്രമേയം; നിയമസാധുതയുണ്ടെന്ന് സ്പീക്കർ
X

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്ന പ്രമേയം അവതരിപ്പിക്കാനായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ നൽകിയ നോ​ട്ടീ​സ് ത​ള്ളാ​തെ നിയമസഭ സ്പീ​ക്ക​ർ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. പ്ര​തി​പ​ക്ഷത്തിന്റെ നോ​ട്ടീ​സി​ന് നി​യ​മ​സാ​ധു​ത​യു​ണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സ് ചോ​ദ്യം​ചെ​യ്ത ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കണമെന്ന് ആവ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ചെ​ന്നി​ത്ത​ല നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഈ വി​ഷ​യം സ​ഭ​യി​ൽ ച​ർ​ച്ച ​ചെ​യ്യ​ണോയെ​ന്ന് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നി​ക്കു​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

സർക്കാരിന്റെ ന​യം തീ​രു​മാ​നി​ക്കു​ന്ന​ത് സ​ർ​ക്കാ​രാണ്. അ​ത് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ ചെ​യ്യു​ന്ന​തെ​ന്നും പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

Next Story

RELATED STORIES

Share it