Kerala

81 ലക്ഷത്തിന്റെ പ്രവര്‍ത്തന ലാഭം; ചരിത്രമെഴുതി മീറ്റര്‍ കമ്പനി

കൊല്ലം പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന മീറ്റര്‍ കമ്പനി എന്നറിയപ്പെടുന്ന സ്ഥാപനം ഈ വര്‍ഷം ഇതുവരെ 81 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭമുണ്ടാക്കിയെന്നാണ് കണക്ക്. 2018-19 സാമ്പത്തികവര്‍ഷത്തില്‍ ഒമ്പതുമാസം പിന്നിട്ടപ്പോള്‍ കമ്പനി 21 കോടി രൂപയുടെ വിറ്റുവരവ് നേടി. കമ്പനിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണിത്. മാര്‍ച്ചില്‍ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 28 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

81 ലക്ഷത്തിന്റെ പ്രവര്‍ത്തന ലാഭം; ചരിത്രമെഴുതി മീറ്റര്‍ കമ്പനി
X

തിരുവനന്തപുരം: അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനമായ യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രവര്‍ത്തനലാഭമുണ്ടാക്കി ചരിത്രമെഴുതി. കൊല്ലം പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന മീറ്റര്‍ കമ്പനി എന്നറിയപ്പെടുന്ന സ്ഥാപനം ഈ വര്‍ഷം ഇതുവരെ 81 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭമുണ്ടാക്കിയെന്നാണ് കണക്ക്. 2018-19 സാമ്പത്തികവര്‍ഷത്തില്‍ ഒമ്പതുമാസം പിന്നിട്ടപ്പോള്‍ കമ്പനി 21 കോടി രൂപയുടെ വിറ്റുവരവ് നേടി. കമ്പനിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണിത്. മാര്‍ച്ചില്‍ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 28 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം 50 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന കമ്പനിയ്ക്ക് ഇപ്പോള്‍തന്നെ 24.5 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആസ്തി നഷ്ടപ്പെട്ട് പ്രവര്‍ത്തനം നിലയ്ക്കുന്ന ഘട്ടത്തിലായിരുന്നു കമ്പനി. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റിലൂടെ അഞ്ചുകോടി രൂപയും പ്രവര്‍ത്തന മൂലധനമായി അഞ്ചുകോടിയും അനുവദിച്ചു. ഈ മൂലധനം കൊണ്ട് എയര്‍ബ്രെയ്ക്ക് സ്വിച്ച് നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച കമ്പനിക്ക് കെഎസ്ഇബി 21 കോടിയുടെ കരാര്‍ നല്‍കി. കൂടാതെ 23 കോടി രൂപയുടെ പുതിയ കരാറും കെഎസ്ഇബി നല്‍കി. ടെന്‍ഡര്‍ നടപടിയില്ലാതെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കമ്പനിയില്‍നിന്ന് എല്‍ഇഡി തെരുവ് വിളക്ക് വാങ്ങാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതും ഏറെ ഗുണം ചെയ്തു. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എല്‍ഇഡി തെരുവുവിളക്ക് നിര്‍മാണ യൂനിറ്റ്, നവീകരിച്ച വാട്ടര്‍ മീറ്റര്‍ നിര്‍മാണ യൂനിറ്റ്, റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് വിഭാഗം എന്നിവയുടെ ഉദ്ഘാടനം കഴിഞ്ഞ ജൂലൈയില്‍ നടത്തിയിരുന്നു. 18 മുതല്‍ 120 വരെ വാട്‌സുള്ള തെരുവുവിളക്കുകളാണ് കമ്പനി നിര്‍മിക്കുന്നത്. പ്രതിദിനം 500 യൂനിറ്റ് ബള്‍ബുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

ഫോട്ടോ മെട്രിക് മെഷീന്‍ ഉള്‍പ്പടെ ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചാണ് എല്‍ഇഡി യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. 8 കോടി രൂപയുടെ വിറ്റുവരവാണ് എല്‍ഇഡി യൂനിറ്റിലൂടെ മാത്രം പ്രതീക്ഷിക്കുന്നത്. കമ്പനി നിര്‍മിക്കുന്ന വാട്ടര്‍ മീറ്ററുകള്‍ വാങ്ങുന്നത് കേരള വാട്ടര്‍ അതോറിറ്റിയാണ്. ഇതിനകം 500 മീറ്ററുകള്‍ വാട്ടര്‍ അതോറിറ്റി വാങ്ങി. സംസ്ഥാനത്തൊട്ടാകെ വൈദ്യുത ബോര്‍ഡ് സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍ സാങ്കേതികവിദ്യയിലേക്ക് മാറിയിരിക്കുകയാണ്. ഈ സാങ്കേതികത സ്വായത്തമാക്കിയ ആദ്യ പൊതുമേഖലാ സ്ഥാപനമാണ് മീറ്റര്‍ കമ്പനി. കേരളത്തിലെ 8 ജില്ലകളിലൂടെ കടന്നുപോവുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതക പൈപ്പ് ലൈനിലേക്കാവശ്യമായ ഗ്യാസ് മീറ്ററുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയും കമ്പനി ഉടന്‍ ആരംഭിക്കും.

Next Story

RELATED STORIES

Share it