Kerala

പാളത്തിൽ കണ്ടത് സ്ഫോടക വസ്തുവല്ല, കല്യാണാഘോഷത്തിന് കൊണ്ടുവന്ന പടക്കങ്ങൾ

പാളം പരിശോധിക്കാനെത്തിയ ജീവനക്കാരാണ് ഐസ്‌ക്രീം ബോളിന്റെ ആകൃതിയിൽ ഉളള വസ്തുക്കൾ കണ്ടെത്തിയത്.

പാളത്തിൽ കണ്ടത് സ്ഫോടക വസ്തുവല്ല, കല്യാണാഘോഷത്തിന് കൊണ്ടുവന്ന പടക്കങ്ങൾ
X

കോഴിക്കോട്: കല്ലായിയിലെ റെയിൽവേ പാളത്തിൽ കണ്ടെത്തിയത് സ്ഫോടക വസ്തുവല്ലെന്നും സമീപത്തെ വീട്ടിൽ വിവാഹ ആഘോഷങ്ങൾക്കായി എത്തിച്ച പടക്കമായിരുന്നുവെന്നും പോലിസ്. പരിശോധനയിൽ വീടിന് സമീപത്തെ പറമ്പിൽ നിന്ന് പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

വീട്ടുടമസ്ഥനെതിരേ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു. അട്ടിമറി സാധ്യതയില്ലെന്ന് സിറ്റി പോലിസ് കമ്മിഷണർ പറഞ്ഞു. ഇന്ന് രാവിലെയാണ് റെയിൽ പാളത്തിൽ സ്ഫോടക വസ്തു കണ്ടെന്ന വിവരം പുറത്തുവന്നത്. പാളം പരിശോധിക്കാനെത്തിയ ജീവനക്കാരാണ് ഐസ്‌ക്രീം ബോളിന്റെ ആകൃതിയിൽ ഉളള വസ്തുക്കൾ കണ്ടെത്തിയത്.

തുടർന്ന് അവർ റെയിൽവേ പോലിസിനെ വിവരമറിയിച്ചു. സിറ്റി പോലിസ് കമ്മിഷണറും ആർപിഎഫ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ സമീപത്തെ വീട്ടുകാർ ഉപേക്ഷിച്ച പടക്കങ്ങളാണ് കണ്ടെത്തിയതെന്ന് തെളിഞ്ഞു.

വിവാഹത്തിന് ശേഷം ഉപേക്ഷിച്ച ചൈനീസ് പടക്കങ്ങളും മറ്റ് വസ്തുക്കളുമാണ് റെയിൽ പാളത്തിൽ കണ്ടെത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പടക്കത്തിന്റെ അവശിഷ്ടങ്ങളും പോലിസിന് ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it