Kerala

ഓണ്‍ലൈന്‍ ചൂതാട്ട നിരോധനം: നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം

കേരള ഗെയ്മിങ് നിയമ പ്രകാരം ഓണ്‍ലൈനായിട്ടുള്ള ചൂതാട്ടവും പന്തയം വെയ്ക്കലും സംബന്ധിച്ചുള്ള നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി. പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു

ഓണ്‍ലൈന്‍ ചൂതാട്ട നിരോധനം: നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം
X

കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിനു നിയമ നിര്‍മാണം നടത്താന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.കേരള ഗെയ്മിങ് നിയമ പ്രകാരം ഓണ്‍ലൈനായിട്ടുള്ള ചൂതാട്ടവും പന്തയം വെയ്ക്കലും സംബന്ധിച്ചുള്ള നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി. പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ ഇര ആത്മഹത്യ ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നു ഹരജിക്കാരന്‍ കോടതിയല്‍ ബോധിപ്പിച്ചു.

ചെന്നൈ,ഗുജറാത്ത് ഹൈക്കോടതികള്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. ഓണ്‍ലൈന്‍ ചൂതാട്ട ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്‍കിയ ഹര്‍ജിയിലാണ് നിലപാട് അറയിച്ചത്. നിയമ നിര്‍മ്മാണത്തിന് എത്ര സമയം വേണ്ടിവരുമെന്ന് അറിയിക്കണമെന്നു ഹൈക്കോടതി നിയമ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ വിരാട് കോഹ്ലി, അജു വര്‍ഗീസ്, നടി തമന്ന, പ്ലേ ഗെയിംസ് പ്രൈവറ്റ് ലിമിറ്റഡ്, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

Next Story

RELATED STORIES

Share it