Kerala

സവാള വിലവര്‍ധനവ്: വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങി

സവാള വിലവര്‍ധനവ്: വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങി
X

തിരുവനന്തപുരം: വിപണിയില്‍ സവാളയുടെ വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച് സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് അധികാരികളുമായുള്ള യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നു ഇറക്കുമതി ചെയ്തതും ആഭ്യന്തര കമ്പോളത്തില്‍ നിന്നും വാങ്ങിയതുമായ സവാള അടിയന്തരമായി വിപണിയില്‍ എത്തിക്കാന്‍ നടപടി തുടങ്ങി. നാഫെഡ് മുഖാന്തിരം സംഭരിച്ച 26 ടണ്‍ സവാള ഹോര്‍ട്ടികോര്‍പ്പ് നാളെ വിപണിയില്‍ എത്തിക്കും. കേന്ദ്ര വ്യാപാര ഏജന്‍സിയില്‍ നിന്നും വാങ്ങിയ സവാള 50 ടണ്‍ അഞ്ച് ദിവസത്തിനുള്ളില്‍ സപ്ലൈകോ വിതരണം തുടങ്ങും.



Next Story

RELATED STORIES

Share it