Kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശിയായ എക്‌സൈസ് ഡ്രൈവര്‍

പനിയെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സുനില്‍കുമാറിന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടായി. ഇന്നലെ വൈകിട്ട് മുതല്‍ സുനില്‍കുമാറിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശിയായ എക്‌സൈസ് ഡ്രൈവര്‍
X

കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മട്ടന്നൂരില്‍ എക്‌സൈസ് ഡ്രൈവറായിരുന്ന കണ്ണൂര്‍ പടിയൂര്‍ സ്വദേശിയായ സുനില്‍കുമാറാണ് (28) മരിച്ചത്. കഴിഞ്ഞ 13നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളജിലാണ് മരണപ്പെടുന്നത്. സമ്പര്‍ക്കത്തിലൂടെയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു.

പനിയെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സുനില്‍കുമാറിന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടായി. ഇന്നലെ വൈകിട്ട് മുതല്‍ സുനില്‍കുമാറിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ധസംഘം പരിശോധിച്ചിരുന്നു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. മട്ടന്നൂര്‍ എക്സൈസ് ഓഫിസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്സൈസ് ഓഫിസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോവുകയും ചെയ്തിരുന്നു.

സുനില്‍കുമാറിന് നേരത്തെ രോഗങ്ങളുണ്ടായിരുന്നതായി സൂചനയില്ല. സുനില്‍കുമാറിന് എവിടെവെച്ചാണ് കൊവിഡ് ബാധയുണ്ടായതെന്ന കാര്യവും വ്യക്തമല്ല. കര്‍ണാടക മേഖലയില്‍നിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റുചെയ്യുകയും ഇയാളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

Next Story

RELATED STORIES

Share it