Kerala

തൃശൂരിൽ ബാറിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു

തളിക്കുളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ ആണ് കത്തിക്കുത്ത് നടന്നത്.

തൃശൂരിൽ ബാറിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു
X

തൃശൂർ: തൃശൂർ തളിക്കുളത്ത് ബാറിൽ ഉണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ബാറുടമ ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തളിക്കുളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ ആണ് കത്തിക്കുത്ത് നടന്നത്. തളിക്കുളം സ്വദേശി ബൈജു ആണ് മരിച്ചത്. 22 വയസുകാരനായ അനന്തു, ബാറുടമ കൃഷ്ണരാജ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

അനന്തുവിൻ്റെ നെഞ്ചിന് താഴെയാണ് കുത്തേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് പറഞ്ഞു. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഈ ഹോട്ടലിന് ബാർ ലൈസൻസ് കിട്ടിയത്.

Next Story

RELATED STORIES

Share it