അമ്മയുടെ മടിയിലിരുന്ന ഒന്നരവയസ്സുകാരി മിന്നലേറ്റ് മരിച്ചു
മാനന്തവാടി എടവക പഞ്ചായത്തിലെ പാതിരിച്ചാല്‍ പന്നിയില്‍ ആദിവാസി കോളനിയിലെ അനീഷ്- മുത്തു ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മിയാണ് മരിച്ചത്.
BY NSH2 May 2020 2:34 PM GMT

X
NSH2 May 2020 2:34 PM GMT
കല്‍പ്പറ്റ: അമ്മയുടെ മടിയിലിരുന്ന ഒന്നര വയസ്സുകാരി ഇടിമിന്നലേറ്റു മരിച്ചു. മാനന്തവാടി എടവക പഞ്ചായത്തിലെ പാതിരിച്ചാല്‍ പന്നിയില്‍ ആദിവാസി കോളനിയിലെ അനീഷ്- മുത്തു ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മിയാണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടസമയത്ത് കുട്ടി അമ്മ മുത്തുവിന്റെ മടിയിലായിരുന്നു.
മിന്നലേറ്റ കുഞ്ഞ് ഉടന്‍ ബോധരഹിതയായി. ഉടന്‍ മാനന്തവാടി ജില്ലാ ആശുപത്രിയുടെ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മാതാവിന് പരിക്കൊന്നുമില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൃഷ്ണപ്രിയ, ശ്രീദേവി, പ്രിയ എന്നിവര്‍ സഹോദരങ്ങളാണ്.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT