കോഴിക്കോട്: പട്ടാപ്പകല്‍ വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി
BY JSR20 April 2019 12:23 PM GMT

X
JSR20 April 2019 12:23 PM GMT
കോഴിക്കോട്: കോഴിക്കോട് കമീഷണര്‍ ഓഫിസിന് സമീപം തമിഴ്‌നാട് സ്വദേശിയായ വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി. ഇന്നു വൈകീട്ട മൂന്നു മണിയോടെയാണ് സംഭവം. വെട്ടേറ്റ തമിഴ്‌നാട് സ്വദേശി കമ്മീഷണര്‍ ഓഫിസിലേക്ക് ഓടിക്കയറുകയായിരുന്നു. വെട്ടേറ്റതിനെ തുടര്‍ന്നു ഗുരുതര പരിക്കേറ്റ വൃദ്ധനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. മരിച്ചയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്നു വ്യക്തമായെങ്കിലും ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തില്‍ വളയം സ്വദേശി പ്രഭിന്‍ ദാസിനെ കസബ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹം മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നു സംശയിക്കുന്നതായി പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT