ഓച്ചിറയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
സംഭവത്തിന്റെ മറവില്‍ മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലിസ് വ്യക്തമാക്കി
BY BSR13 Sep 2019 7:01 AM GMT
X
BSR13 Sep 2019 7:01 AM GMT
കൊല്ലം: ഓച്ചിറയില്‍ ഉത്രാടനാളിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം സ്വദേശികളായ ഷഹിന്‍ഷാ, അലി അഷ്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓച്ചിറ കുഴിവേലമുക്ക് സ്വദേശിയായ സുജിത്താണ് മരിച്ചത്. പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് കുത്തേറ്റത്. കൊലപാതകം എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന വ്യാജപ്രചാരണവുമായി സംഘപരിവാരം രംഗത്തെത്തിയിരുന്നു. എന്നാല്‍, പോലിസ് ഇത് നിഷേധിച്ചു. സംഭവത്തിന്റെ മറവില്‍ മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT