Kerala

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി റോഷനെ റിമാന്റ് ചെയ്തു

കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. റോഷനെതിരേ ലൈംഗികപീഡനത്തിനും പോലിസ് കേസെടുത്തു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന്് വൈദ്യപരിശോധനാ റിപോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തിലാണ് റോഷനെതിരേ ലൈംഗിക പീഡനത്തിന് പോലിസ് കേസെടുത്തിരിക്കുന്നത്.

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി റോഷനെ റിമാന്റ് ചെയ്തു
X

കൊല്ലം: ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി മുഹമ്മദ് റോഷനെ റിമാന്റ് ചെയ്തു. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. റോഷനെതിരേ ലൈംഗികപീഡനത്തിനും പോലിസ് കേസെടുത്തു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന്് വൈദ്യപരിശോധനാ റിപോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തിലാണ് റോഷനെതിരേ ലൈംഗിക പീഡനത്തിന് പോലിസ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസും പോക്‌സോ വകുപ്പുമാണ് റോഷനെതിരേ ചുമത്തിയിരിക്കുന്നത്.

നിലവില്‍ സാമൂഹികക്ഷേമ വകുപ്പിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാനാണ് പോലിസ് തീരുമാനം. മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ തയ്യാറല്ലെങ്കില്‍ കുട്ടിയെ സാമൂഹികനീതി വകുപ്പിന്റെ ഹോസ്റ്റലിലേക്ക് മാറ്റും. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലിസില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ 17 വയസാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായതാണെന്നും ബന്ധുക്കള്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാട്ടി റോഷന്റെ പിതാവ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആധാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം. തനിക്ക് 18 വയസായെന്നും അതിന്റെ രേഖകള്‍ മാതാപിതാക്കളുടെ പക്കലുണ്ടെന്നും പെണ്‍കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയി പത്താംദിവസമാണ് മുംബൈയില്‍നിന്ന് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും പോലിസ് പിടികൂടുന്നത്. തട്ടിക്കൊണ്ടുപോയതല്ലെന്നും വീട്ടുകാര്‍ പ്രണയം എതിര്‍ത്തതിനെത്തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് ഒളിച്ചോടിയതെന്നുമാണ് ഇരുവരും മാധ്യമങ്ങളോട് വിശദീകരിച്ചത്.

Next Story

RELATED STORIES

Share it