Kerala

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് പാലാ കോടതിയില്‍ ഹാജരാവും

പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാവുക. നേരത്തെ കേസില്‍ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് വീണ്ടും ജാമ്യമെടുക്കും.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് പാലാ കോടതിയില്‍ ഹാജരാവും
X

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാവും. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാവുക. നേരത്തെ കേസില്‍ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് വീണ്ടും ജാമ്യമെടുക്കും. തുടര്‍ന്ന് കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. അതിനുശേഷമാവും കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടെയും പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് നല്‍കുക.

ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരമുപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെ ഗുരുതരമായ ആറ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തംവരെ തടവുശിക്ഷ കിട്ടുന്ന വകുപ്പുകളാണിവ. ഏപ്രില്‍ ഒമ്പതിനാണ് അന്വേഷണ ചുമതല വഹിക്കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ഫ്രാങ്കോയ്‌ക്കെതിരേ പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്, ഭഗല്‍പൂര്‍ രൂപതാ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ ഉള്‍പ്പെടെ 83 സാക്ഷികളാണുള്ളത്. 25 കന്യാസ്ത്രികളും 11 വൈദികരും സാക്ഷി പട്ടികയിലുണ്ട്.

Next Story

RELATED STORIES

Share it