കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
കോട്ടയം പാല മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റ പത്രം സമര്‍പ്പിക്കുക.കേസില്‍ 83 സാക്ഷികളാണ് ഉള്ളത്. ബലാല്‍സംഗം ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ 15 വൈദികരും 25 കന്യാസ്ത്രീമാരും, സാക്ഷി പട്ടികയില്‍ ഉളളതായിട്ടാണ് വിവരം.

കൊച്ചി: കന്യാസ്ത്രിയെ ബലാല്‍സംഗം ചെയ്ത് കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണസംഘം ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കോട്ടയം പാല മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റ പത്രം സമര്‍പ്പിക്കുക.കേസില്‍ 83 സാക്ഷികളാണ് ഉള്ളത്. ബലാല്‍സംഗം ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.കര്‍ദ്ദിനാള്‍ ജോര്‍ജ്ആലഞ്ചേരി ഉള്‍പ്പടെ 15 വൈദികരും 25 കന്യാസ്ത്രീമാരും, സാക്ഷി പട്ടികയില്‍ ഉളളതായിട്ടാണ് വിവരം,.അഡ്വ.ജിതേഷ് ജെ ബാബുവിനെയാണ് കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നൂതനമായ സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കന്യാസത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപായിരുന്ന ഫ്രാങ്കോ മുളയക്കലിനെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 21 നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇരയാക്കപ്പെട്ട കന്യാസ്ത്രി ബിഷപിനെതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കിയെങ്കിലും അന്വേഷണവും അറസ്റ്റും വൈകിയതോടെ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ സെപ്റ്റംബര്‍ ആദ്യവാരം എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിലെത്തി സമരം ആരംഭിച്ചു. സമരം കേരളം ഏറ്റെടുത്തതോടെയാണ് 15 ദിവസം കഴിഞ്ഞപ്പോള്‍ പോലിസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നത്. ജലന്ധറില്‍ നിന്നും കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് കാര്യാലയത്തിലെ ഹൈടെക് സെല്‍ ഓഫിസില്‍ മൂന്നു ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു കോട്ടയം എസ്പി ഹരിശങ്കര്‍,വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറ്സറ്റു ചെയ്തത്.
ബലാല്‍സംഗം,അനധികൃതമായി തടഞ്ഞുവെയക്കല്‍,പ്രകൃതിവിരുദ്ധ പീഡനം,ക്രിമിനല്‍ ബുദ്ധിയോടെയുളള ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ജയിലിലായിരുന്ന ഫ്രാങ്കോ മുളയക്കല്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയതോടെ കന്യാസ്ത്രീകള്‍ അടുത്തിടെ കോട്ടയം എസ് പി ഹരിശങ്കറെ സമീപിച്ച് ആശങ്ക അറിയിച്ചിരുന്നു.തുടര്‍ന്ന് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്പി പറഞ്ഞുവെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയതോടെ സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലി(എസ്ഒഎസ്)ന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ വീണ്ടും കഴിഞ്ഞ ദിവസം മുതല്‍ ഹൈക്കോടതി ജംഗ്ഷനില്‍ സമര ആരംഭിക്കാന്‍ തയാറെടുക്കുന്നതിനടിയിലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചത്. ഇന്ന് സമര്‍പ്പിച്ചില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ അനിശ്ചിത കാല സമരം നടത്താനാണ്ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT