നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചു
സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ദ്രാവക രൂപത്തിലാക്കി.വിദേശ കറന്‍സി മലേസ്യയക്ക് കടത്താന്‍ ശ്രമിച്ചത്.
BY TMY11 Feb 2019 4:15 AM GMT

X
TMY11 Feb 2019 4:15 AM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ വിദേശകറന്‍സിയും ദ്രാവക രൂപത്തില്‍ കടത്താന്‍ ശ്രമിച്ച ശ്രമിച്ച സ്വര്‍ണവും പിടികൂടി..ടൈഗര്‍ എയര്‍വേസില്‍ മലേന്യയ്ക്ക് പോകാനെത്തിയ തിരുപ്പൂര്‍ സ്വദേശിയില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറന്‍സി.സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് വിശദമായി നടത്തിയ പരിശോധനയിലാണ് വിദേശ കറന്‍സി പിടികൂടിയത്. മറ്റൊരു വിമാനത്തില്‍ ദ്രാവക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കസ്റ്റംസ് പിടിച്ചു.ദുബായില്‍നിന്ന് എത്തിയ എ കെ 38 എന്ന വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് ദ്രാവകരൂപത്തിലുള്ള സ്വര്‍ണ്ണം പിടികൂടിയത്. ഏകദേശം അരക്കിലോയോളം സ്വര്‍ണമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT