സാമ്പത്തിക സംവരണം: കേന്ദ്രതീരുമാനം ചരിത്രപരമെന്ന് എന്‍എസ്എസ്
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല് രാജ്യസഭയുടെ പാസാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് എന്‍എസ്എസ് വീണ്ടും രംഗത്തെത്തിയത്.

കോട്ടയം: പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ 10 ശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാര്‍ഹവുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല് രാജ്യസഭയുടെ പാസാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് എന്‍എസ്എസ് വീണ്ടും രംഗത്തെത്തിയത്.
മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനും അവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നിശ്ചയിക്കുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ 2006ല്‍ നിയമിച്ച സിന്‍ഹു കമ്മീഷന്‍ മുമ്പാകെ വസ്തുനിഷ്ഠമായ വിവരങ്ങളും തെളിവുകളും എന്‍എസ്എസ് ഹാജരാക്കിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലുംകൂടി കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനമുണ്ടായിട്ടുള്ളത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹികനീതി നടപ്പാക്കാന്‍ വേണ്ടിയുള്ള നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT