Kerala

മതേതര വിരുദ്ധ നീക്കത്തിനെതിരെയുള്ള സ്ത്രീ മുന്നേറ്റത്തെ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നു: നാഷണല്‍ വിമന്‍സ് ലീഗ്

സമര രംഗത്ത് ഉള്ള സ്ത്രീകള്‍ക്ക് എതിരെ അക്രമം അഴിച്ചു വിടാനും പോലീസിനെ കൊണ്ട് അടിച്ചമര്‍ത്താനും ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരിന് വിറളി പിടിച്ചത് കൊണ്ട്.ഇന്ത്യന്‍ ഭരണഘടനയുടെ അടി വേരറുക്കും വിധം എന്‍ആര്‍സി,സിഎഎ, എന്‍പിആര്‍ എന്നിവ അടിച്ചേല്‍പ്പിച്ചു കൊണ്ട് വംശീയ ഉന്മൂലന സിദ്ധാന്തം നടപ്പാക്കാനാണ് കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

മതേതര വിരുദ്ധ നീക്കത്തിനെതിരെയുള്ള സ്ത്രീ മുന്നേറ്റത്തെ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നു: നാഷണല്‍ വിമന്‍സ് ലീഗ്
X

കൊച്ചി:കേന്ദ്രത്തിന്റെ ജനാധിപത്യ മതേതര വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം പ്രകടമാവുന്ന സ്ത്രീ മുന്നേറ്റത്തെ മോദി സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നു നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന കമ്മിറ്റി.സമര രംഗത്ത് ഉള്ള സ്ത്രീകള്‍ക്ക് എതിരെ അക്രമം അഴിച്ചു വിടാനും പോലീസിനെ കൊണ്ട് അടിച്ചമര്‍ത്താനും ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരിന് വിറളി പിടിച്ചത് കൊണ്ടാണെന്നും യോഗം വിലയിരുത്തി.ഇന്ത്യന്‍ ഭരണഘടനയുടെ അടി വേരറുക്കും വിധം എന്‍ആര്‍സി,സിഎഎ, എന്‍പിആര്‍ എന്നിവ അടിച്ചേല്‍പ്പിച്ചു കൊണ്ട് വംശീയ ഉന്മൂലന സിദ്ധാന്തം നടപ്പാക്കാനാണ് കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജെഎന്‍യു.വിലെ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമമഴിച്ചു വിട്ട വര്‍ഗീയ ശക്തികളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ അക്രമമഴിച്ചു വിട്ട ദുഷ്ട ശക്തികള്‍ക്ക് ചൂട്ടു പിടിക്കുന്ന അമിത് ഷായുടെ പോലീസ് നയം അത്യന്തം അപലപനീയമാണ്.ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും കൈ കോര്‍ക്കണമെന്നും യോഗം ആവശ്യ പ്പെട്ടു. നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഡോ:നിഷ വിനു അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍യോഗം ഉല്‍ഘാടനം ചെയ്തു.വിമന്‍സ് ലീഗ് സംസ്ഥാന കോഡിനേറ്റര്‍ എം എ ലത്തീഫ്,എം ഹസീന,ജമീല ടീച്ചര്‍, ഒ ടി അസ്മ കൊയ്‌ലാണ്ടി , ആരിഫ കൊല്ലം , അജിത കുഞ്ഞുമോള്‍,റൈഹാനത്, റുക്സാന, ഐഎന്‍എല്‍ തൃശൂര്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് ചാമക്കാല, ജനറല്‍ സെക്രട്ടറി ബഫിക് ബക്കര്‍,നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന സെക്രട്ടറി ഹസീന, വൈസ് പ്രസിഡന്റ് അജിത സംസാരിച്ചു.

Next Story

RELATED STORIES

Share it