Kerala

വൈദ്യുതി കണക്ഷനുള്ള തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആറും

ഡ്രൈവിങ് ലൈസൻസ്, ആധാർകാർഡ് തുടങ്ങിയ മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളോടൊപ്പമാണ് എൻപിആർ കാർഡും ഉൾപ്പെടുത്തിയിരിക്കുന്നത്.

വൈദ്യുതി കണക്ഷനുള്ള തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആറും
X

തിരുവനന്തപുരം: വൈദ്യുതി കണക്ഷനുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ എൻപിആർ കാർഡും. കേരളത്തിൽ എൻപിആർ രേഖകൾ പുതുക്കില്ലെന്നും നടപ്പാക്കില്ലെന്നും സംസ്ഥാന സർക്കാർ ആവർത്തിക്കുമ്പോഴാണ് കെഎസ്ഇബിയുടെ വിരുദ്ധമായ നിലപാട്. ഡ്രൈവിങ് ലൈസൻസ്, ആധാർകാർഡ് തുടങ്ങിയ മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളോടൊപ്പമാണ് എൻപിആർ കാർഡും ഉൾപ്പെടുത്തിയിരിക്കുന്നത്.


ഗാർഹിക ഉപഭോക്താക്കൾക്കും ഗാർഹികേതര ഉപഭോക്താക്കൾക്കും സംസ്ഥാനത്ത് വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് കെഎസ്ഇബി ഔദ്യോഗിക വെബ്സൈറ്റിൽ വിശദമാക്കുന്നുണ്ട്. ഇതിൽ സമർപ്പിക്കേണ്ട തിരിച്ചറിയൽ രേഖകളെക്കുറിച്ചും വ്യക്തമാക്കുന്നു. ഇതിൽ സ്റ്റെപ്പ് 1 എന്ന ഭാഗത്താണ് തിരിച്ചറിയൽ രേഖകളോടൊപ്പം എൻപിആർ കാർഡും ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, 2014ലെ റെഗുലേറ്ററി കമ്മിഷന്റെ സപ്ലൈകോഡ് അനുസരിച്ചാണ് തിരിച്ചറിയൽ രേഖകൾ നിശ്ചയിച്ചതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. റെഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശ പ്രകാരം എൻപിആറും തിരിച്ചറിയൽ രേഖയാണ്. അതുകൊണ്ടാണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയതെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it