ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
പാര്‍ടി എന്തു പറയുന്നുവോ അതുപോലെ ചെയ്യും. എന്നാല്‍ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
BY TMY23 Jan 2019 8:35 AM GMT

X
TMY23 Jan 2019 8:35 AM GMT
കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താന്‍ പാര്‍ടിയുടെ പ്രവര്‍ത്തകനാണ്. പാര്‍ടി എന്തു പറയുന്നുവോ അതുപോലെ ചെയ്യും. എന്നാല്‍ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ആത്മീയാചാര്യന്‍മാരെ വിമര്‍ശിക്കുമ്പോള്‍ സി പി എം നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ചു പയോഗിക്കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.മാതാ അമൃതാനന്ദമയി യെ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തിപരമായി ആക്ഷേപിച്ചത് ദു:ഖകരമാണ്. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT