നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍ സേവനം നാളെ മുതൽ ബംഗളൂരുവില്‍
യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ എംബസി അറ്റസ്റ്റേഷനും ഒമാന്‍ ഉള്‍പ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും.

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എംഇഎ) മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ബംഗളൂരു ഓഫീസില്‍ നാളെ മുതല്‍ ആരംഭിക്കും. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണിത്.
കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ബോര്‍ഡുകള്‍, കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഓഫീസ് മുഖേന സാക്ഷ്യപ്പെടുത്തും. യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ എംബസി അറ്റസ്റ്റേഷനും ഒമാന്‍ ഉള്‍പ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബംഗളൂരു ശിവാജി നഗറിലുള്ള ഇന്‍ഫന്ററി റോഡിലെ എഫ്-9, ജെംപ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസുമായി (ഫോണ്‍ നം. 080-25585090) ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT