നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് സര്‍വീസിന് തുടക്കമായി

നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്്മെന്റ് സേവനം അതിവേഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് സര്‍വീസിന് തുടക്കമായി

തിരുവനന്തപുരം: ജിസിസി രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ്് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മുഖേന ദ്വൈവാര റിക്രൂട്ട്മെന്റ് ആരംഭിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി ആദ്യ എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സേവനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്്മെന്റ് സേവനം അതിവേഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യപടിയായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൗദി അറേബ്യയിലെ അല്‍മൗവാസാറ്റ് ആശുപത്രിയിലെ ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ റോജന്‍ അലക്സുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് റിക്രൂട്ട്മെന്റ്് നടപടിക്ക് തുടക്കമിട്ടത്. റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ rmt4.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ സമര്‍പ്പിക്കണം.

കുവൈറ്റില്‍ ഗാര്‍ഹികമേഖലയില്‍ സൗജന്യ റിക്രൂട്ട്മെന്റ്

കുവൈറ്റിലേക്ക് ഗാര്‍ഹികതൊഴിലാളി, കെയര്‍ടേക്കര്‍, ടെയിലര്‍, എന്നീ മേഖലകളില്‍ മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ള വനിതകളെ നോര്‍ക്ക റൂട്ട്സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. 120 മുതല്‍ 170 കുവൈറ്റ് ദിനാര്‍ ശമ്പളം ലഭിക്കും (ഏകദേശം 28,000-40,000 രൂപ). തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്ന റിക്രൂട്ട്മെന്റ് തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ norkadsw@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ, ഫുള്‍ സൈസ് ഫോട്ടോ എന്നിവ ഫെബ്രുവരി 28 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939.

SDR

SDR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top