Kerala

കൊവിഡ് ഇതര വിദഗ്ധ ചികിത്സകൾക്കായി സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രത്യേക സൗകര്യമൊരുക്കും

സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളെല്ലാം ഇപ്പോൾ കൊവിഡ് ആശുപത്രികളായി പ്രവർത്തിക്കുകയാണ്. ഇതോടെ സാധാരണ നിലയിലുള്ള ഒപിയും മുൻകൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളുമടക്കം താളംതെറ്റി.

കൊവിഡ് ഇതര വിദഗ്ധ ചികിത്സകൾക്കായി സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രത്യേക സൗകര്യമൊരുക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഇതര വിദഗ്ധ ചികിത്സകൾക്കായി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. 45 മിനിറ്റിൽ ഫലം കിട്ടുന്ന കൊവിഡ് പരിശോധന നടത്തിയശേഷം ശസ്ത്രക്രിയകൾ നടത്തും. നിയന്ത്രണങ്ങളോടെ നിശ്ചിത സമയങ്ങളിൽ ഒപി പ്രവർത്തനവും തുടങ്ങി. ടെലി മെഡിസിൻ സംവിധാനത്തിന്റെ സഹായത്തോടെ തുടർ ചികിത്സകൾ തീരുമാനിക്കും.

സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളെല്ലാം ഇപ്പോൾ കൊവിഡ് ആശുപത്രികളായി പ്രവർത്തിക്കുകയാണ്. ഇതോടെ സാധാരണ നിലയിലുള്ള ഒപിയും മുൻ കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളുമടക്കം താളംതെറ്റി. പലർക്കും ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികളുമുയർന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. കൊവിഡ്, കൊവിഡ് ഇതര ചികിത്സ വിഭാഗങ്ങളിലേക്കായി ജീവനക്കാരെ രണ്ടായി തിരിക്കും. തുടർ ചികിത്സകൾക്കും ആദ്യമായി എത്തുന്നവർക്കുമായി പ്രത്യേക ഒപി പ്രവർത്തിക്കും. അടിയന്തര പ്രാധാന്യമില്ലാത്ത ചികിത്സകൾക്കായി താഴേത്തട്ടിലുള്ള ആശുപത്രികളിലേക്ക് ബാക്ക് റഫറൽ സംവിധാനം ഏർപ്പെടുത്തും. അടിയന്തര സ്വഭാവും മുൻഗണനക്രമവും പരിഗണിച്ച് ശസ്ത്രക്രിയകളും തുടങ്ങി.

കൃത്യമായ ഇടവേളകളിൽ ചികിത്സ തേടാനാകാത്ത സാഹചര്യമുണ്ടായതിനാൽ ഗർഭിണികൾക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കാൻ സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സ ഒരു തരത്തിലും മുടക്കില്ല. കീമോ തെറാപ്പി അടക്കം അർബുദരോഗ ചികിത്സകളും ഹൃദയശസ്ത്രക്രിയകളും മുറപോലെ നടക്കും. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗവും അത്യാഹിത വിഭാഗവും കൊവിഡ് ഇതര രോഗങ്ങൾക്കായി പൂർണമായും പ്രവർത്തിക്കും. അവയവ മാറ്റ ശസ്ത്രക്രിയകളും മുടക്കില്ല. അതേസമയം കൊവിഡ് രോഗികൾ അനിയന്ത്രിതമായി കൂടിയാൽ നിലവിലെ സൗകര്യങ്ങളിൽ 80 ശതമാനവും കൊവിഡ് ചികിത്സകൾക്കായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it