Kerala

വിദേശത്ത് നിന്ന് ജൂണില്‍ 360 വിമാനങ്ങള്‍, ഒരു വിമാനവും ചാര്‍ട്ടര്‍ ചെയ്യുന്നത് എതിര്‍ത്തിട്ടില്ല: മുഖ്യമന്ത്രി

ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് സംസ്ഥാനം എതിര്‍ത്തിട്ടില്ല.

വിദേശത്ത് നിന്ന് ജൂണില്‍ 360 വിമാനങ്ങള്‍, ഒരു വിമാനവും ചാര്‍ട്ടര്‍ ചെയ്യുന്നത് എതിര്‍ത്തിട്ടില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തിലേക്ക വിദേശ രാജ്യങ്ങളില്‍ നിന്ന് ജൂണില്‍ 360 വിമാനങ്ങള്‍ വരാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് സംസ്ഥാനം എതിര്‍ത്തിട്ടില്ല. യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കൊണ്ടുവരുന്നവരോട് വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണം എന്നും സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കേരളം അനുമതി നല്‍കിയ 324 വിമാനങ്ങള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. കേന്ദ്രം ഉദ്ദേശിച്ച രീതിയില്‍ വിമാനം പ്രവര്‍ത്തനത്തിന് അവര്‍ക്ക് സാധിക്കുന്നില്ല. അതില്‍ കുറ്റപ്പെടുത്താനാവില്ല. വലിയൊരു ദൗത്യമായതിനാല്‍ ഒന്നിച്ച് ഒരുപാട് വിമാനമയച്ച് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമാണ്. കേരളം അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്താല്‍ ഇനിയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കും.

വന്ദേ ഭാരത് മിഷനില്‍ ഇനി എത്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചു. വിവരം ലഭിച്ചാല്‍ അനുമതി നല്‍കും. 40 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 26 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. അത് പൂര്‍ത്തിയായാല്‍ ഇനിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. ഒരു വിമാനത്തിനോടും സംസ്ഥാനം നോ പറഞ്ഞിട്ടില്ല.മറ്റു വ്യവസ്ഥകളൊന്നുമില്ല. ഈ രണ്ട് നിബന്ധനകളും പ്രവാസികളുടെ താത്പര്യം പരിഗണിച്ചാണ്. സ്വകാര്യ വിമാനക്കമ്പനികള്‍ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ അനുവാദം ചോദിച്ചു. അതിനും അനുവാദം നല്‍കും. സ്‌പൈസ് ജെറ്റിന്റെ 300 വിമാനങ്ങള്‍ക്ക് കേരളത്തിലേക്ക് അനുമതി നല്‍കി. ഒരു ദിവസം 10 എന്ന കണക്കില്‍ ഒരു മാസം കൊണ്ട് ഇത്രയും വിമാനം വരും. കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്നവരെ കൊണ്ടുവരുമെന്നാണ് സ്‌പൈസ് ജെറ്റിന്റെ നിബന്ധന. അബുദാബിയിലെ ഒരു സംഘടന 40 ചാര്‍ട്ടേര്‍ഡ് വിമാനത്തിന് അനുവാദം ചോദിച്ചു, അതും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it