ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബവും ഭൂമി തട്ടിയെടുത്തെന്ന് പരാതിയില്ലെന്ന് ഭൂമി നഷ്ടപ്പെട്ട തമിഴ് വംശജര്‍ ഹൈക്കോടതിയില്‍
കേസ് സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എം മുകേഷും മറ്റും സമര്‍പ്പിച്ച ഹരജിയിലാണ് ഭൂമി നഷ്ടപ്പെട്ടവര്‍ നിലപാട് വ്യക്തമാക്കിയത്
BY TMY16 Jan 2019 3:09 PM GMT

X
TMY16 Jan 2019 3:09 PM GMT
കൊച്ചി: ഇടുക്കി എംപി ജോയ്സ് ജോര്‍ജും കുടുംബവും ഭൂമി തട്ടിയെടുത്തുവെന്ന കേസില്‍ തങ്ങള്‍ക്ക്് പരാതിയില്ലെന്ന് ഭൂമി നഷ്ടപ്പെട്ട തമിഴ് വംശജര്‍ ഹൈക്കോടതിയെ അറിയിച്ചു. ദേവികുളം സ്വദേശികളായ ഗണേശന്‍, ലക്ഷമി, ബാലന്‍ എന്നിവരാണ്് സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയില്‍ തങ്ങളുടെ നിലപാട് അറിയിച്ചത്. തങ്ങളുടെ അറിവും സമ്മതത്തോടെയുമാണ് ഭൂമി കൈമാറിയതെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നും കേസ് ഒഴിവാക്കണമെന്നും മൂവരും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇടുക്കിയിലെ കൊട്ടക്കമ്പൂരില്‍ പട്ടിക വര്‍ഗക്കാരുടെ ഭൂമി തട്ടിയെടുത്തുവെന്ന കേസാണ് ഹൈക്കോടതി പരിഗണിച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എം മുകേഷും മറ്റും സമര്‍പ്പിച്ച ഹരജിയിലാണ് ഭൂമി നഷ്ടപ്പെട്ടവര്‍ നിലപാട് വ്യക്തമാക്കിയത്.
Next Story
RELATED STORIES
എനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല് ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്സരം; ആഘോഷമാക്കി അര്ജന്റീന; മെസ്സിക്ക് ഗോള്
24 March 2023 4:41 AM GMTറൊണാള്ഡോയ്ക്ക് ഡബിള്; റെക്കോഡ്; മാര്ട്ടിന്സിന് കീഴില്...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMT