Kerala

ഓടിക്കാന്‍ ബസില്ല, വാങ്ങാന്‍ പണവുമില്ല; ബസ്സുകൾ വാടകയ്‌ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി

കാലാവധി തീരുന്നതിനാല്‍ ഇരുനൂറോളം ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ അടുത്തമാസം നിരത്തില്‍ നിന്ന് പിന്‍വലിക്കണം. സ്വന്തമായി ബസ് വാങ്ങാന്‍ പണവുമില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും വാടകബസിന് കെ.എസ്.ആര്‍.ടി.സി ടെന്‍ഡര്‍ വിളിച്ചത്.

ഓടിക്കാന്‍ ബസില്ല, വാങ്ങാന്‍ പണവുമില്ല; ബസ്സുകൾ വാടകയ്‌ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: രണ്ടരക്കോടി രൂപ കുടിശിക കൊടുക്കാത്തത് കാരണം നിലവിലുണ്ടായിരുന്ന ഒന്‍പത് വാടക എ.സി ബസുകളും മുംബൈ ആസ്ഥാനമായ കരാര്‍ കമ്പനി പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ എസി ബസുകള്‍ വാടകയ്‌ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി. 250 വാടക ഇലക്ട്രിക് ബസുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചതിന് പുറമെയാണിത്.

കാലാവധി തീരുന്നതിനാല്‍ ഇരുനൂറോളം ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ അടുത്തമാസം നിരത്തില്‍ നിന്ന് പിന്‍വലിക്കണം. സ്വന്തമായി ബസ് വാങ്ങാന്‍ പണവുമില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും വാടകബസിന് കെ.എസ്.ആര്‍.ടി.സി ടെന്‍ഡര്‍ വിളിച്ചത്. വാടക സ്‌കാനിയ ബസുകള്‍ കമ്പനി പിന്‍വലിച്ചതോടെ തെങ്കാശി, കോയമ്പത്തൂര്‍, കണ്ണൂര്‍ റൂട്ടുകളില്‍ ഓടിയിരുന്ന പഴയ എക്‌സ്പ്രസ് ബസുകൾ സര്‍വീസ് റദ്ദാക്കി മൈസൂരു, ബംഗളൂരു റൂട്ടുകളില്‍ ഓടിക്കുകയാണ്.

ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ കൂടി തുടങ്ങിയതോടെ പല സൂപ്പര്‍ ക്ലാസ് റൂട്ടിലേക്കും ഓടിക്കാന്‍ ബസില്ല. നേരത്തെ ഡ്രൈവറടക്കം കിലോമീറ്ററിന് 43 രൂപയ്ക്കാണ് സ്‌കാനിയ ബസുകള്‍ വാടകയ്‌ക്കെടുത്തത്. അതിന്റ പകുതി നിരക്കിന് ഇത്തവണ ബസ് കിട്ടുമെന്ന് പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി. ഇതിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് പ്രയോജനപ്പെടുത്തി 250 ഇലക്ട്രിക് ബസ് വാടകയ്‌ക്കെടുക്കാനും ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it