- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എൻ കെ മനോജിന്റെ വിവാദനിയമനം: മന്ത്രി ഇ പി ജയരാജന്റെ വാദങ്ങൾ പൊളിയുന്നു
എൻ കെ മനോജിന്‍റെ റിയാബ് മാർക്ക് ലിസ്റ്റ് എൽഡിഎഫ് സർക്കാരിന്‍റെ കാലത്തേത് അല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, മാർക്ക് ലിസ്റ്റ് 2016ലേതാണെന്നാണ് സർക്കാർ രേഖ. ഇ പി ജയരാജന്‍റെ തന്നെ വകുപ്പിലെ രേഖകളിൽ മാർക്ക് ലിസ്റ്റ് 2016ലേതാണെന്നത് വ്യക്തമാണ്.
തിരുവനന്തപുരം: കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനം വിവാദമായതോടെ വ്യവസായ മന്ത്രി ഇ പി ജയരാജൻ നൽകിയ വിശദീകരണം തെറ്റാണെന്ന് രേഖകൾ. നിയമനത്തിനുള്ള അഭിമുഖത്തിൽ പരാജയപ്പെട്ട മനോജിനെ ഈ സ്ഥാനത്തേക്ക് വീണ്ടും നിയമിച്ചതാണ് വിവാദമായത്. കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തിനുള്ള അഭിമുഖത്തിൽ 20ൽ നാല് മാർക്ക് മാത്രമാണ് മനോജ് നേടിയത്.
തുടർന്നാണ് വിശദീകരണവുമായി മന്ത്രിയെത്തിയത്. എൻ കെ മനോജിന്‍റെ റിയാബ് മാർക്ക് ലിസ്റ്റ് എൽഡിഎഫ് സർക്കാരിന്‍റെ കാലത്തേത് അല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, മാർക്ക് ലിസ്റ്റ് 2016ലേതാണെന്നാണ് സർക്കാർ രേഖ. ഇ പി ജയരാജന്‍റെ തന്നെ വകുപ്പിലെ രേഖകളിൽ മാർക്ക് ലിസ്റ്റ് 2016ലേതാണെന്നത് വ്യക്തമാണ്. 2016 സെപ്റ്റംബർ ആറ്, ഏഴ്, എട്ട് തീയതികളിലാണ് അഭിമുഖം നടത്തിയതെന്നും 20ൽ അഞ്ച് മാർക്കിൽ കൂടുതൽ നേടിയവരെ മാത്രമാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പോൾ ആന്‍റണി ഒപ്പിട്ട നോട്ടിൽ വ്യക്തമാകുന്നുണ്ട്.
കരകൗശല വികസന കോർപ്പറേഷൻ എംഡി എൻ കെ മനോജ് 2016ൽ റിയാബ് അഭിമുഖത്തിൽ പരാജയപ്പെട്ടതിന്‍റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. അഭിമുഖത്തിൽ 20ൽ നാല് മാർക്ക് മാത്രം വാങ്ങിയ എൻ കെ മനോജിനെ, റിയാബ് വ്യവസായ വകുപ്പിന് നൽകിയ ശുപാർശ പട്ടികയിലും ഒഴിവായിരുന്നു. എൻ കെ മനോജിന്‍റെ നിയമനത്തിൽ ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ തെറ്റായ പ്രതികരണം. ആദ്യം താൻ മന്ത്രിയാകും മുമ്പേ മനോജ് കോർപ്പറേഷനിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി രേഖകൾ പുറത്തുവന്നപ്പോൾ തിരുത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















