- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിപ: കോളജും പരിസരവും നിരീക്ഷണത്തില്‍
കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് പനി ബാധിച്ചത് തൃശൂരില്‍ നിന്നല്ലെന്ന് ജില്ലാ ഡിഎംഒ കെ ജെ റീന. യുവാവ് നാട്ടില്‍ നിന്ന് തൃശൂരില്‍ എത്തുമ്പോള്‍ തന്നെ യുവാവിന് പനിയുണ്ടായിരുന്നു. യുവാവിന്റെ കൂടെ താമസിച്ചിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല.
ഇടുക്കി/തൃശ്ശൂര്‍: നിപ ബാധിച്ചതായി സംശയിക്കുന്ന യുവാവ് പഠിച്ചിരുന്ന കോളജും പരിസര പ്രദേശങ്ങളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. വേനലവധിക്ക് കോളജ് രണ്ടുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല.
കോളജിന് സമീപത്തെ വീട്ടിലായിരുന്നു വിദ്യാര്‍ത്ഥിയുടെ താമസം. ഈ വീട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു. ചികിത്സയിലുള്ള യുവാവ് പരിശീലനത്തിന്റെ ഭാഗമായി തൃശൂരില്‍ ഒരാഴ്ച തങ്ങിയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്.
അതിനിടെ, കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് പനി ബാധിച്ചത് തൃശൂരില്‍ നിന്നല്ലെന്ന് ജില്ലാ ഡിഎംഒ കെ ജെ റീന. യുവാവ് നാട്ടില്‍ നിന്ന് തൃശൂരില്‍ എത്തുമ്പോള്‍ തന്നെ യുവാവിന് പനിയുണ്ടായിരുന്നു. യുവാവിന്റെ കൂടെ താമസിച്ചിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു പരിശോധിച്ചു. തൃശൂരില്‍ നിന്ന് നാലാം ദിവസം യുവാവ് മടങ്ങിയതായും ഡിഎംഒ അറിയിച്ചു. അടുത്തിടപഴകിയ ആറ് പേര്‍ക്കും വൈറസ് ബാധിക്കാൻ സാധ്യതയില്ല. മുൻകരുതൽ എന്ന നിലയിൽ ഇവർ നിരീക്ഷണത്തിലാണ്.
വൈറസ് തലച്ചോറിനെയാണ് ബാധിച്ചിരിക്കുന്നത്. യുവാവ് താമസിച്ചിരുന്ന പ്രദേശം നിരീക്ഷിച്ചു. ഇതുവരെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധയുണ്ടെന്ന് സംശയിക്കുന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു. പനി ബാധിച്ചിരിക്കെ യുവാവ് തൃശൂരില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേര്‍ന്നിരുന്നു.
കൊച്ചി, കളമശേരി, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. ഓസ്ട്രേലിയയില്‍നിന്ന് എത്തിച്ച മരുന്ന് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















