ദേശിയ പാതയ്ക്കായി കുടിയൊഴിപ്പിക്കല്‍: ഇരകള്‍ മനസാക്ഷി വോട്ട് ചെയ്യും
എന്‍ എച്ച് 17 ദേശീയ പാതയില്‍ ഇടപ്പള്ളി- മൂത്തകുന്നം ഭാഗത്ത് 30 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തതാണ്. അവിടെ വാഗ്ദാനം ചെയ്ത ആറുവരിപ്പാത നിര്‍മ്മിക്കാതെ ആ ഭൂമി പാഴായി കിടക്കുകയാണ്. ഇപ്പോള്‍ 45 മീറ്റര്‍ പദ്ധതിയുടെ പേരില്‍ അന്ന് കുടിയിറക്കിയവരെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സമരത്തിലാണ് ഇരകള്‍. ഏറ്റെടുത്ത 30 മീറ്ററില്‍ ആറുവരിപ്പാതയോ എലിവേറ്റഡ് ഹൈവേയോ നിര്‍മ്മിച്ച് ആവര്‍ത്തിച്ചുള്ള കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കണം എന്നതാണ് ആവശ്യം

കൊച്ചി: എറണാകുളത്ത് 45 മീറ്റര്‍ ബിഒടി പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലായ ഇരകള്‍ മനസ്സാക്ഷി വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. എന്‍ എച്ച് 17 സംയുക്ത സമരസമിതിയുടെ നിര്‍ദ്ദേശപ്രകാരം കോര്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. എന്‍ എച്ച് 17 ദേശീയ പാതയില്‍ ഇടപ്പള്ളി- മൂത്തകുന്നം ഭാഗത്ത് 30 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തതാണ്. അവിടെ വാഗ്ദാനം ചെയ്ത ആറുവരിപ്പാത നിര്‍മ്മിക്കാതെ ആ ഭൂമി പാഴായി കിടക്കുകയാണ്. ഇപ്പോള്‍ 45 മീറ്റര്‍ പദ്ധതിയുടെ പേരില്‍ അന്ന് കുടിയിറക്കിയവരെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സമരത്തിലാണ് ഇരകള്‍.ഏറ്റെടുത്ത 30 മീറ്ററില്‍ ആറുവരിപ്പാതയോ എലിവേറ്റഡ് ഹൈവേയോ നിര്‍മ്മിച്ച് ആവര്‍ത്തിച്ചുള്ള കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കണം എന്നതാണ് ആവശ്യം.ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചും പോലീസിനെ ഉപയോഗിച്ചും ഭൂമി പിടിച്ചെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
സമരസമിതിക്ക് രാഷ്ട്രീയമില്ല. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്നതാണ് പ്രഖ്യാപിത നിലപാട്. ഏപ്രില്‍ 15ന് കൂനമ്മാവില്‍ ചേര്‍ന്ന ഇരകളുടെ കുടുംബ സംഗമത്തിലേക്ക് എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ ഈ വിഷയത്തിലുള്ള അവരുടെ നിലപാട് പറയാന്‍ ക്ഷണിച്ചിരുന്നു. നാല് സ്ഥാനാര്‍ഥികള്‍ പങ്കെടുത്ത് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളെ സഹായിക്കുന്നവര്‍ ആരെന്ന് ഓരാരുത്തരും സ്വതന്ത്രമായി തിരിച്ചറിഞ്ഞ് മനസ്സാക്ഷി വോട്ട് ചെയ്യാന്‍ സംയുക്തസമരസമിതി തീരുമാനിച്ചത്.
ഹാഷിം ചേന്നാമ്പിള്ളി, കെ വി സത്യന്‍ മാസ്റ്റര്‍, രാജന്‍ ആന്റണി, ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍, പ്രഫ: കെ എന്‍. നാണപ്പന്‍ പിള്ള, ടോമി ചന്ദനപ്പറമ്പില്‍, സി വി ബോസ്, ടോമി അറക്കല്‍, അബ്ദുല്‍ ലത്തീഫ്, അഷ്‌റഫ്, ജാഫര്‍ മംഗലശ്ശേരി, കെ കെ തമ്പി, കെ എസ് സക്കരിയ, രാജേഷ് കാട്ടില്‍, പോള്‍ തിരുമുപ്പം, ഹരിദാസ്, കെ പ്രവീണ്‍, ഷാജി മാസ്റ്റര്‍, സുമന്‍, അഭിലാഷ്, സലീം സംസാരിച്ചു.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT