Kerala

നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു; നെ​യ്യാ​ർ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി

അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ രൂ​പം കൊ​ണ്ട ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.

നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു;  നെ​യ്യാ​ർ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി
X

തി​രു​വ​ന​ന്ത​പു​രം: കനത്ത മഴയെ തുടർന്ന് നെ​യ്യാ​ർ ഡാ​മി​ലേ​ക്ക് നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നാ​ൽ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി. ഇന്ന് രാ​വി​ലെ നാ​ലു ഷ​ട്ട​റു​ക​ൾ അ​ര​യ​ടി കൂ​ടി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

ഇന്നലെ ഷട്ടറുകൾ ഒ​ന്ന​ര​യ​ടി ഉ​യ​ർ​ത്തി​യി​രു​ന്നു. രാത്രിയിൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക്ര​മാ​തീ​ത​മാ​യി വെ​ള്ളം എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​വി​ലെ വീ​ണ്ടും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തുകയായിരുന്നു. നെ​യ്യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

അതേസമയം, അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ രൂ​പം കൊ​ണ്ട 'മ​ഹാ' ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ദ്വീ​പി​ൽ ആ​തീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ൽ നി​ർ​ത്താ​തെ തു​ട​രു​ന്ന പെ​രു​മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി, പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, ചാ​വ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി.

എ​റ​ണാ​കു​ളം എ​ട​വ​ന​ക്കാ​ട് ക​ട​ൽ​ക്ഷോ​ഭ​മു​ണ്ടാ​യി. തീ​ര​ത്തു​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നി​ട്ടു​ണ്ട്. പാ​റ​ശാ​ല-​നെ​യ്യാ​റ്റി​ൻ​ക​ര പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ഇന്നു രാവിലെ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ര​ശു​റാം എ​ക്സ്പ്ര​സ് പാ​റ​ശാ​ല​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പാ​ള​ത്തി​ലെ മ​ണ്ണ് നീ​ക്കി​യ ശേ​ഷം ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ തീ​വ്ര​ശ്ര​മം ന​ട​ക്കു​ക​യാ​ണ്.

എം​ജി സ​ർ​വ​ക​ലാ​ശാ​ല വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​യി​ട്ടു​ണ്ട്. മ​ഹാ ചു​ഴ​ലി​ക്കാ​റ്റ് ഉ​ച്ച​യ്ക്കു മു​മ്പ് ശ​ക്തി ​പ്രാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തീ​ര​മേ​ഖ​ല​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും ചി​ല നേ​ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ളം മ​ഹാ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ലെ​ങ്കി​ലും കേ​ര​ള തീ​ര​ത്തോ​ട് ചേ​ർ​ന്ന ക​ട​ൽ പ്ര​ദേ​ശ​ത്ത് രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വം കേ​ര​ള​ത്തി​ലും ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. അ​തി​പ്ര​ക്ഷു​ബ്ദാ​വ​സ്ഥ​യി​ലു​ള്ള ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പോ​ക​രു​ത്. ക​ട ൽ​ത്തീ​ര​ത്തു പോ​കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ര​ണ്ടു ദി​വ​സം കൂ​ടി ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Next Story

RELATED STORIES

Share it