Kerala

കരാട്ടെ പരിശീലകയായ നവ വധു മരിച്ച നിലയില്‍

കരാട്ടെ പരിശീലകയായ നവ വധു മരിച്ച നിലയില്‍
X


മാള
: തൃശൂര്‍ മാളയില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശി ആലങ്ങാട്ടുകാരന്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ആയിഷ (23) യെയാണ് കിടപ്പുമുറിയില്‍ വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ജൂലായ് 13 നായിരുന്നു ആയിഷയുടെ വിവാഹം. ഭര്‍ത്താവ് ചേലക്കര സ്വദേശി നീണ്ടൂര്‍ വീട്ടില്‍ മുഹമ്മദ് ഇഹ്സാന്‍ ഒരാഴ്ച മുന്‍പാണ് വിദേശത്തേക്ക് തിരിച്ചുപോയത്. കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളജിലെ പിജി വിദ്യാര്‍ഥിയാണ്.

തുടര്‍ച്ചയായി സംസ്ഥാന ചാമ്പ്യയായ ആയിഷ മാള സൊക്കോര്‍സോ സ്‌കൂള്‍, മാള കാര്‍മല്‍ കോളജ്, സ്‌നേഹഗിരി ഹോളി ചൈല്‍ഡ് സ്‌കൂള്‍, പാലിശേരി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ്.

Next Story

RELATED STORIES

Share it