പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി

ഫോര്‍ട് കൊച്ചിയിലെ കാര്‍ണിവല്‍ നഗരി പച്ചയണിഞ്ഞാണ് നില്‍ക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നവവല്‍സരത്തെ വരവേല്‍ക്കാനെത്തുന്നവര്‍ മൊബൈല്‍ ലൈറ്റുകള്‍ തെളിച്ച് ഹരിത പ്രതിജ്ഞ ചൊല്ലും. പതിനായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുത്. പുതുവല്‍സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കത്തിക്കുന്നതിനുള്ള കൂറ്റന്‍ പാപ്പാനിയെ ഫോര്‍ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ സ്ഥാപിച്ചു കൊഴിഞ്ഞു

പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി

കൊച്ചി: നവവല്‍സരത്തെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി. ഹരിത കാര്‍ണിവലാണ് ഇപ്രാവശ്യം. മാലിന്യത്തോടും, പ്ലാസ്റ്റിക്കിനോടും കൊച്ചി നോ പറയുന്നു. ഫോര്‍ട് കൊച്ചിയിലെ കാര്‍ണിവല്‍ നഗരി പച്ചയണിഞ്ഞാണ് നില്‍ക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നവവല്‍സരത്തെ വരവേല്‍ക്കാനെത്തുന്നവര്‍ മൊബൈല്‍ ലൈറ്റുകള്‍ തെളിച്ച് ഹരിത പ്രതിജ്ഞ ചൊല്ലും. പതിനായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുത്. പുതുവല്‍സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കത്തിക്കുന്നതിനുള്ള കൂറ്റന്‍ പാപ്പാനിയെ ഫോര്‍ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ സ്ഥാപിച്ചു.കഴിഞ്ഞു..

പുതുവല്‍സരം പിറക്കുന്ന സമയത്താണ് പാപ്പാനിയെ കത്തിക്കുന്നത്.ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെയും നേതൃത്വത്തിലാണ് ഹരിത കാര്‍ണിവലിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. ഹരിത കാര്‍ണിവലിനായി ആഴ്ചകളായി നടക്കുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങള്‍ക്കിടയില്‍ വലിയ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. കാര്‍ണിവല്‍ പരിസരങ്ങളില്‍ ഉടനീടം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജല വിതരണത്തിന് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കി വിപുല സംവിധാനം ഒരുക്കിയിരിക്കുന്നു. ഗ്രീന്‍ വോളണ്ടിയര്‍മാരുടെ സാന്നിധ്യം കാര്‍ണിവലില്‍ ഉടനീളം ഉണ്ടാകും.

RELATED STORIES

Share it
Top