- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫസ്റ്റ്‌ബെല്ലിൽ തിങ്കൾ മുതൽ പുതിയ സമയക്രമം; ആഗസ്ത് 19 മുതൽ 23 വരെ ക്ലാസില്ല
ആഗസ്ത് 19 മുതൽ 23 വരെ ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകൾക്ക് അവധിയായിരിക്കുമെന്ന് കൈറ്റ് സി ഇ ഒ, കെ അൻവർ സാദത്ത് അറിയിച്ചു.

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂർണമാകും. ശനിയാഴ്ച 1 മുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടർച്ചയായാണ് ആ ഭാഗങ്ങൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ച ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തിൽ സംപ്രേഷണം ചെയ്യും.
തിങ്കളാഴ്ച്ച ആരംഭിക്കുന്ന 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരെ പത്താം ക്ലാസും (നാല് ക്ലാസുകൾ) 10 മണിക്ക് ഒന്നാം ക്ലാസും 10.30-ന് പ്രീ-പ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതൽ ഒരു മണി വരെ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും. ആറ്, ഏഴ്, എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്ക് യഥാക്രമം സംപ്രേഷണം ചെയ്യും. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം 5.30ന് ശേഷമായിരിക്കും.
ആഗസ്ത് 19 മുതൽ 23 വരെ ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകൾക്ക് അവധിയായിരിക്കുമെന്ന് കൈറ്റ് സി ഇ ഒ, കെ അൻവർ സാദത്ത് അറിയിച്ചു. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികൾക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോൺ-ഇൻ പരിപാടികൾ സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വൺ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ് ടു ക്ലാസുകൾ പുനഃരാരംഭിക്കുക. ക്ലാസുകളും പ്ലസ് വൺ ഓഡിയോ ബുക്കുകളും സമയക്രമവും firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമായിരിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















