പോലിസിൽ വീണ്ടും ക്രമക്കേട്;​ ചീഫ് സെ​ക്ര​ട്ട​റി ഉ​പ​യോ​ഗി​ക്കു​ന്നത് ഡി​ജി​പി​യു​ടെ പേ​രി​ലു​ള്ള ആ​ഡം​ബ​ര വാ​ഹ​നം

പോ​ലി​സ് വ​കു​പ്പി​നെതിരായ സി​എ​ജി റി​പ്പോ​ർ​ട്ടി​ന്മേ​ൽ ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ്റ ഗ​വ​ർ​ണ​ർ ആ​രിഫ് മു​ഹ​മ്മ​ദ് ഖാ​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പോലിസ് ഉ​പ​ദേ​ഷ്ടാ​വ് ര​മ​ൺ ശ്രീ​വാ​സ്ത​വ​യ്ക്ക് ഒ​പ്പ​മെ​ത്തി​യാ​ണ് ​ഡി​ജി​പി ഗ​വ​ർ​ണ​ർ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

പോലിസിൽ വീണ്ടും ക്രമക്കേട്;​ ചീഫ് സെ​ക്ര​ട്ട​റി ഉ​പ​യോ​ഗി​ക്കു​ന്നത് ഡി​ജി​പി​യു​ടെ പേ​രി​ലു​ള്ള ആ​ഡം​ബ​ര വാ​ഹ​നം

തി​രു​വ​ന​ന്ത​പു​രം: പോ​ലിസിലെ അഴിമതിയും ധൂർത്തും തുറന്നുകാട്ടിയ സി​എ​ജി റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ പോലിസിലെ കൂ​ടു​ത​ല്‍ ക്ര​മക്കേടുകൾ പു​റ​ത്ത്. ഡി​ജി​പി​യു​ടെ പേ​രി​ലു​ള്ള ആ​ഡം​ബ​ര വാ​ഹ​നമാണ് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തെന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ട്. ച​ട്ട​പ്ര​കാ​രം ടൂ​റി​സം വ​കു​പ്പി​ന്‍റെ വാ​ഹ​നം മാ​ത്ര​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ക.

KL-1 CL 9663 എ​ന്ന വാ​ഹ​നം ഡി​ജി​പി​യു​ടെ പേ​രി​ലാ​ണെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ രേ​ഖ​ക​ൾ പറയുന്നു. അ​തേ​സ​മ​യം, സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ഡി​ജി​പി​യോ ചീ​ഫ് സെ​ക്ര​ട്ട​റി​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പോ​ലി​സ് ന​വീ​ക​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാണ് ഈ വാഹനം വാ​ങ്ങി​യ​തെന്നാണ് ആ​രോ​പ​ണം. ​അ​ടു​ത്തി​ടെ​യാ​ണ് ജീ​പ് കോം​പ​സ് എ​ന്ന വാ​ഹ​നം ചീ​ഫ് സെ​ക്ര​ട്ട​റി ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. 15 ലക്ഷത്തിലേറെ വിലയുള്ള ഈ വാഹനം 2019-ലാ​ണ്‌ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

അതേസമയം, പോ​ലി​സ് വ​കു​പ്പി​നെതിരായ സി​എ​ജി റി​പ്പോ​ർ​ട്ടി​ന്മേ​ൽ ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ്റ ഗ​വ​ർ​ണ​ർ ആ​രിഫ് മു​ഹ​മ്മ​ദ് ഖാ​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പോലിസ് ഉ​പ​ദേ​ഷ്ടാ​വ് ര​മ​ൺ ശ്രീ​വാ​സ്ത​വ​യ്ക്ക് ഒ​പ്പ​മെ​ത്തി​യാ​ണ് ​ഡി​ജി​പി ഗ​വ​ർ​ണ​ർ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

പോ​ലിസ് മേ​ധാ​വി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ പ്ര​തി സ്ഥാ​ന​ത്തു നി​ർ​ത്തി​യ റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ഡി​ജി​പി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഗു​രു​ത​ര സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച റി​പ്പോ​ർ​ട്ടിൽ​ സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ൽ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള തു​ക ഡി​ജി​പി ഇ​ട​പെ​ട്ട് വ​ക​മാ​റ്റി ചി​ല​വ​ഴി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

പോ​ലിസു​കാ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മി​ക്കാ​നു​ള്ള തു​ക വ​ക​മാ​റ്റി എ​സ്പി​മാ​ർ​ക്കും എ​ഡി​ജി​പി​മാ​ർ​ക്കും ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ ന​ൽ​കി​യെ​ന്ന ഗു​രു​ത​ര ക​ണ്ടെ​ത്ത​ലും സി​എ​ജി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ൾ പ​ണി​യാ​ൻ 2.81 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ക​മാ​റ്റി ചി​ല വ​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

RELATED STORIES

Share it
Top