Kerala

ആര്യനാട് പഞ്ചായത്തിനെ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.

ആര്യനാട് പഞ്ചായത്തിനെ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാർഡ് നമ്പർ 14), പുതുശ്ശേരി(വാർഡ് നമ്പർ 15), പുതിയ ഉച്ചകട(വാർഡ് നമ്പർ 16) എന്നീ വാർഡുകളെയും ആര്യനാട് ഗ്രാമപഞ്ചായത്തിനെ പൂർണമായും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല. സർക്കാർ മുൻനിശ്ചയിച്ച പരീക്ഷകൾ കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്തും.

Next Story

RELATED STORIES

Share it