Kerala

കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തി പുതിയ എസ്എഫ്‌ഐ കമ്മിറ്റി

കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തി  പുതിയ എസ്എഫ്‌ഐ കമ്മിറ്റി
X

തിരുവനന്തപുരം: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നു യൂനിറ്റ് പിരിച്ചു വിട്ട യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ അഖിലെന്ന വിദ്യാര്‍ഥിയെ കുത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കുത്തേറ്റ അഖിലിനേയും ഉള്‍പ്പെടുത്തിയാണ് എസ്എഫ്‌ഐ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 25 അംഗങ്ങളടങ്ങുന്നതാണ് കമ്മറ്റി. കേരള യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ എ ആര്‍ റിയാസാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ചെയര്‍മാന്‍.

നേരത്തെ യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റി പിരിച്ചു വിടാന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ വി പി സാനു നിര്‍ദേശിച്ചിരുന്നു. എസ്എഫ്‌ഐ നേതാക്കളുടെ ആക്രമണത്തിനെതിരേ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയായിരുന്നു ദേശീയ അധ്യക്ഷന്റെ ഇടപെടല്‍. ഇങ്ങനെയൊരു സംഘര്‍ഷാവസ്ഥ രൂപം കൊള്ളുന്നതില്‍ യൂനിയന്‍ ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോളജ് യൂനിയന്‍ പിരിച്ചു വിടുന്നതെന്നും വി പി സാനു പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it