Kerala

നേപ്പാള്‍ ദുരന്തം: എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ വിദേശകാര്യമന്ത്രിയുള്‍പ്പെടെയുള്ളവരെ കാണണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നേപ്പാള്‍ ദുരന്തം: എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഈ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. വീണ്ടും വിശദമായി കേന്ദ്രത്തിന് കത്തയക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ വിദേശകാര്യമന്ത്രിയുള്‍പ്പെടെയുള്ളവരെ കാണണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് എംപിമാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it