Kerala

നെല്ലായി പോക്‌സോ കോടതി വിധി പ്രഖ്യാപിച്ചു; പിതാവിന് വധശിക്ഷയും 25,000 രൂപ പിഴയും

നെല്ലായി പോക്‌സോ കോടതി വിധി പ്രഖ്യാപിച്ചു; പിതാവിന് വധശിക്ഷയും 25,000 രൂപ പിഴയും
X

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് വധശിക്ഷ വിധിച്ച് പോക്സോ കോടതി. വധശിക്ഷയോടൊപ്പം 25,000 രൂപ പിഴയും കോടതി വിധിച്ചു. ഇരയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തിരുനെല്‍വേലി ജില്ലാ പോക്‌സോ കോടതി ജഡ്ജി സുരേഷ് കുമാര്‍ ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തിരുനെല്‍വേലിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന 14 വയസുള്ള പെണ്‍കുട്ടിയെ പിതാവ് ക്രൂരായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ ജയിലിലടച്ചത്.

തിരുനെല്‍വേലി ജില്ലയിലെ പനഗുഡി പ്രദേശത്തെ സ്വദേശിയാണ് പ്രതി. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടാമത്തെ ഭാര്യയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. അതില്‍ ഒരാള്‍ 14 വയസുള്ള പത്താം ക്ലാസുകാരിയാണ്.കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് 2024 മുതല്‍ അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.



കഴിഞ്ഞ ഫെബ്രുവരിയില്‍ അമ്മ വള്ളിയൂര്‍ വനിതാ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. അതേസമയം ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കി. ഡിഎന്‍എ പരിശോധനയില്‍ പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി സ്ഥിരീകരിച്ചു. തിരുനെല്‍വേലി പോക്‌സോ കോടതിയിലാണ് കേസ് നടന്നിരുന്നത്.





Next Story

RELATED STORIES

Share it